പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
Nov 9, 2020, 22:03 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.11.2020) നിരോധിത പുകയില ലഹരി ഉത്പന്നങ്ങള്‍ പിടികൂടാന്‍ എത്തിയ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
തൃക്കരിപ്പൂര്‍ കക്കുന്നത്തെ അസ്കറിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഇളമ്പച്ചിയിലെ ഖാദറിന്റെ കടയില്‍ നിന്നും 30 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കവേ അസ്കര്‍ എത്തി നടപടികള്‍ തടസപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
ഇതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Kasaragod, Police, Arrest, Custody, Shop, Youth arrested for obstructing police