city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

13കാരിയെ പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം കഠിനതടവും പിഴയും

കാസര്‍കോട്: (www.kasargodvartha.com 19.06.2019) പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും കോടതി വിധിച്ചു. വെള്ളരിക്കുണ്ട് കാറളത്തെ പ്രസാദ് നാരായണനെ(29) ആണ് കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി പി എസ് ശശികുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കണം. പിഴയായി നല്‍കുന്ന തുക പെണ്‍കുട്ടിക്ക് കൈമാറാനാണ് കോടതി ഉത്തരവിട്ടത്. കേസിനാസ്പദമായ സംഭവം നടന്നത് 2016 ഫെബ്രുവരിയിലാണ്. പുലര്‍ച്ചെ ഉറക്കത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പോലീസാണ് കേസ് അന്വേഷിച്ചത്.

13കാരിയെ പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം കഠിനതടവും പിഴയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, arrest, Police, case, enquiry, Molestation, court, Youth arrested for molestation case; 10 year prison and penalties

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia