കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ബൈക്ക് പട്ടാപ്പകല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Oct 9, 2017, 20:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.10.2017) കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് പട്ടാപ്പകല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ നൗഷാദിനെയാണ് (32) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരി നയാബസാറിലെ പഴക്കച്ചവടക്കാരന്‍ കൊളവയല്‍ സ്വദേശി നൗഷാദിന്റെ കടക്ക് മുമ്പില്‍ നിര്‍ത്തിയിട്ട കെ.എല്‍ 60 ബി. 6928 നമ്പര്‍ മോട്ടോര്‍ ബൈക്കാണ് ഞായറാഴ്ച വൈകുന്നേരം കാഞ്ഞിരപ്പൊയിലിലെ നൗഷാദ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
അറസ്റ്റിലായ നൗഷാദിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കടക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് ഒരാള്‍ തള്ളിക്കൊണ്ടുപോകുന്നതുകണ്ട് ഉടമ നൗഷാദ് ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ നൗഷാദ് നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണെന്ന് തെളിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, arrest, Police, Youth arrested for attempting robbery
Keywords: Kasaragod, Kerala, news, Kanhangad, Youth, arrest, Police, Youth arrested for attempting robbery