ബൈക്കിലെത്തിയ യുവാക്കള്‍ റൈസ് മില്ലില്‍ നിന്നും പണം തട്ടി
Jan 19, 2018, 19:11 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 19.01.2018) തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കടകളില്‍ പണം തട്ടിയെടുക്കുന്നത് പതിവാകുന്നു. കടയുടമയുടെ നിര്‍ദ്ദേശ പ്രകാരം വന്നതാണെന്ന് പറഞ്ഞ് കടകളില്‍ നിന്നും തന്ത്രപൂര്‍വ്വം പണം കവര്‍ച്ച നടത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബല്ലാ ബീച്ചിലെ സി എച്ച് റംഷീദിന്റെ വടകരമുക്കിലെ എസ്ആര്‍ റൈസ് മില്ലില്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ജീവനക്കാരില്‍ നിന്നും 4000 രൂപയാണ് കൈക്കലാക്കിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് റൈസ് മില്ലിലെത്തിയ യുവാക്കള്‍ കടയുടമ ടെലിഫോണില്‍ സംസാരിക്കുന്നുണ്ടെന്നും കടയിലുള്ള ക്യാഷ് ഏല്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് പണം കൈക്കലാക്കിയത്. സംഭവം സംബന്ധിച്ച് റംഷീദ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
സമാനമായ രീതിയില്‍ മാവുങ്കാലിലും തൃക്കരിപ്പൂരിലും തട്ടിപ്പ് നടന്നിരുന്നു. തൃക്കരിപ്പൂരില്‍ ആയുര്‍വ്വേദ ഷോപ്പില്‍ നിന്നുമാണ് പണം തട്ടിയത്. ഇവിടെയും കടയുടമ ടെലിഫോണ്‍ ലൈനിലുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരില്‍ നിന്ന് പണം തട്ടിയെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Bike, Rice, Rupee, Cheating, Ayurveda, Shop, Telephone, Police, Complaint. Youngsters Cheated Rice Mill