ആ യുവാവ് മരണത്തിന് കീഴടങ്ങി; പരിക്കുകളോടെ ട്രെയിനിൽ നിന്ന് കണ്ടെത്തിയത് മുതൽ അബോധാവസ്ഥയിൽ; ആരെന്നറിയാതെ, ഒരു തെളിവുമില്ലാതെ വിടവാങ്ങി
Nov 4, 2021, 19:22 IST
കാസർകോട്: (www.kasargodvartha.com 04.11.2021) അടിയേറ്റ പാടുകളോടെ ട്രെയിനിൽ നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ഒരിക്കൽ പോലും യുവാവിന് ബോധം തിരിച്ചു കിട്ടാത്തതിനാൽ ഇയാൾ ആരാണെന്ന് പൊലീസിന് ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. യുവാവിനെ കണ്ടെത്തുമ്പോൾ കയ്യിൽ 10 ദിവസം മുമ്പേയെടുത്ത 10 രൂപയുടെ ടികെറ്റ് മാത്രമാണുണ്ടായിരുന്നത്. മറ്റ് തിരിച്ചറിയാനുള്ള യാതൊന്നും യുവാവിന്റെ പക്കൽ നിന്ന് ലഭ്യമായിരുന്നില്ല.
തിരിച്ചറിയാനായി പല നിലയിലും പൊലീസ് അന്വേഷങ്ങൾ നടന്നെങ്കിലും ഒന്നിനും ഫലമുണ്ടായില്ല. വിവിധ ഭാഗങ്ങളിലായി ബോർഡുകൾ വരെ പൊലീസ് സ്ഥാപിച്ചിരുന്നു. ഒരു തെളിവ് പോലും ബാക്കി വെക്കാതെയാണ് പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡികൽ കോളജിൽ യുവാവ് മരണപ്പെട്ടത്.
കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന്റെ തറയിൽ അടിയേറ്റ പാടുകളോടെ അബോധാവസ്ഥയിൽ കമിഴ്ന്ന് കിടന്ന നിലയിലാണ് ഒക്ടോബർ 25 ന് യുവാവിനെ കണ്ടെത്തിയത്. തലയുടെ പിറകിൽ അടിയേറ്റ് രക്തം കളം കെട്ടിയ നിലയിലായിരുന്നു യുവാവ്. യാത്രക്കാർ റെയിൽവേ ലോകോ പൈലറ്റിനു വിവരം നൽകിയതിനെ തുടർന്ന് അദ്ദേഹം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററുമായി ബന്ധപ്പെടുകയും തുടർന്ന് പൊലിസിലും ആംബുലൻസിലും വിവരം കൈമാറുകയായിരുന്നു.
ട്രെയിൻ കാഞ്ഞങ്ങാട്ട് എത്തിയ ഉടൻ യുവാവിനെ ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡികൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. യുവാവ് ഉത്തരേന്ത്യൻ സ്വദേശിയാണെന്നാണ് പൊലീസ് നിഗമനം. തുടർനടപടികൾ ഉന്നത ഉദ്യോഗസ്ഥരുമായി ചർച ചെയ്ത് തീരുമാനിക്കുമെന്ന് പൊലീസ് പറയുന്നു.
Keywords: Kerela, Kasaragod, News, Death, Train, Police, Police-enquiry, Young man, who found unconscious, died. < !- START disable copy paste -->