സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടയില്‍ ടാങ്കര്‍ ലോറിയിടിച്ച് യുവാവിന് പരിക്ക്
Dec 6, 2019, 23:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.12.2019) സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടയില്‍ ടാങ്കര്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരം. ആ വിയില്‍ പൊടിക്കളം ക്ഷേത്രത്തിന് സമീപത്തെ യൂസഫിന്റെ മകന്‍ സൈനുദ്ദീനാണ് (35) ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം. ബസ്‌സ്റ്റാന്‍ഡിന് മുന്നിലെ സീബ്രാലൈന്‍ മുറിച്ചുകടക്കുമ്പോഴാണ് അമിതവേഗതയില്‍ വന്ന ഗ്യാസ് ടാങ്കര്‍ ഇടിച്ച് തെറിപ്പിച്ചത്.
കെഎസ്ടിപി റോഡ് ഉദ്ഘാടനം ചെയ്തതോടെ ടാങ്കര്‍ ലോറികളും മറ്റ് ഭാരം കയറ്റി പോകുന്ന മുഴുവന്‍ വാഹനങ്ങളും ദേശീയപാത വിട്ട് ഇതുവഴിയാണ് കടന്നുപോകുന്നത്. ഇടുങ്ങിയതും തിരക്കേറിയതുമായ കാഞ്ഞങ്ങാട് ടൗണിലൂടെ ഭാരവാഹനങ്ങളടക്കം ചീറിപ്പായുമ്പോള്‍ കാല്‍നടയാത്രക്കാരടക്കമുള്ളവരുടെ ജീവനുകളാണ് തുലാസിലാകുന്നത്. ബസ്‌സ്റ്റാന്‍ഡിന് മുന്നിലെയടക്കം സീബ്രാലൈന്‍ മുറിച്ചുകടക്കുമ്പോള്‍ പലപ്പോഴും ജീവനും കയ്യില്‍ പിടിച്ച് ഓടേണ്ട അവസ്ഥയാണ്. ഡ്യൂട്ടിയിലുള്ള പോലീസുകാരും മിക്കപ്പോഴും നടപടി എടുക്കാതെ നോക്കുകുത്തികളാകുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Accident, Tanker-Lorry, Youth, Injured, Kanhangad, Young man seriously injured in tanker lorry collision