എഴുത്തുകാരന്‍ രാമചന്ദ്രന്‍ മടിക്കൈ നിര്യാതനായി
Jun 23, 2017, 16:53 IST
നീലേശ്വരം: (www.kasargodvartha.com 23.06.2017) എഴുത്തുകാരന്‍ രാമചന്ദ്രന്‍ മടിക്കൈ (52) നിര്യാതനായി. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി പരേതനായ കെ എം കുഞ്ഞിക്കണ്ണന്റെ മകനാണ്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ വീട്ടില്‍വെച്ചാണ് മരണപ്പെട്ടത്.
മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ എഴുത്തുകാരനായ രാമചന്ദ്രന്‍ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മഞ്ഞുതുള്ളിപോലെയെന്ന ചെറുകഥാസമാഹാരം അടുത്തിടെയാണ് തിരുവനന്തപുരം വിജെടി ഹാളില്‍ വെച്ച് പ്രകാശനം ചെയ്തത്. ഒരു കടങ്കഥപോലെ എന്ന ലഘുനോവല്‍ അച്ചടിയിലാണ്. 2006-ല്‍ ഒ വി വിജയന്‍ നോവല്‍ അവാര്‍ഡും 2008ല്‍ പ്രഥമ കടമ്മനിട്ട സാഹിത്യപുരസ്‌കാരവും 2010ല്‍ തിക്കുറിശ്ശി ഫൗണ്ടേഷന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.
മാതാവ്: പരേതയായ കണ്ണംപാത്തി കുഞ്ഞിപ്പെണ്ണ്. സഹോദരങ്ങള്‍: ശ്രീധരന്‍, കെ എം രമണി, പത്മിനി, നാരായണന്‍ (റിട്ട. ബാങ്ക് മാനേജര്‍), ജനാര്‍ദ്ദനന്‍ (വക്കീല്‍ ഗുമസ്തന്‍ ഹൊസ്ദുര്‍ഗ്), ഭാസ്‌കരന്‍, പ്രഭാകരന്‍, സാവിത്രി, പ്രസന്ന. മൃതദേഹം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Death, news, Writer Ramachandran Madikkai passes away