ഗര്‍ഭിണികള്‍ക്ക് അംഗണ്‍വാടി വഴി വിതരണം ചെയ്തത് ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്ന ശര്‍ക്കര
Apr 11, 2018, 16:15 IST
ഉപ്പള: (www.kasargodvartha.com 11.04.2018) ഗര്‍ഭിണികള്‍ക്ക് അംഗണ്‍വാടി വഴി വിതരണം ചെയ്തത് ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്ന ശര്‍ക്കരയെന്ന് പരാതി. മംഗല്‍പ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ ഒളയം റോഡിലെ അംഗണ്‍വാടിയില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് വിതരണം ചെയ്ത ശര്‍ക്കരയിലാണ് പുഴുക്കളെ കണ്ടെത്തിയത്. മംഗല്‍പ്പാടി.സി.എച്ച്.സി.യിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ മോഹനനെ പരാതി അറിയിച്ചപ്പോള്‍ ശര്‍ക്കരയില്‍ പുഴുക്കളുണ്ടെന്നും ഇത് പരിശോധന നടത്തി ഉറപ്പ് വരുത്താനുളള സംവിധാനമില്ലെന്നും പരിശോധനാ റിപ്പോര്‍ട്ടില്ലാതെ നടപടിയെടുക്കാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
വര്‍ഷങ്ങള്‍ പഴക്കമുളള ശര്‍ക്കരയാണ് ഗര്‍ഭിണികള്‍ക്ക് ഇത്തരത്തില്‍ വിതരണം നടത്തുന്നത്. കേരളത്തിലെ അംഗണ്‍വാടികളിലൂടെ സര്‍ക്കാര്‍ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിന്റെ ഭാഗമായാണ് ചെറുപയര്‍, കടല, വെല്ലം, ഗോതമ്പ് തരി, എണ്ണ തുടങ്ങിയവ വിതരണം ചെയ്യുന്നത്.
ബക്കറ്റില്‍ വെച്ച ശര്‍ക്കരയില്‍ പുഴുക്കള്‍ നിറഞ്ഞിരുന്നു. പ്രശാന്തി, വിജിത എന്നീ ഗര്‍ഭിണിക്കാണ് ഇത്തരത്തിലുളള ശര്‍ക്കര ലഭിച്ചത്. ആരോഗ്യ മന്ത്രി ഇക്കാര്യം ഗൗരവത്തിലെടുത്ത് പഴയ ശര്‍ക്കര വിതരണം തടഞ്ഞ് ഗര്‍ഭിണികളുടെ ആരോഗ്യം കാത്ത് സൂക്ഷിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, Complaint, Anganwadi, Worm, Pregnant, Distributed, Worm in jaggery distributed from anganwadi.
< !- START disable copy paste -->