Protest | മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി തൊഴിലാളികൾ
● കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരളയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
● കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്.
● ദേശീയ സെക്രട്ടറി ടി.കെ. രാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: (KasargodVartha) മോട്ടോർ വാഹന നിയമ ഭേദഗതി 2019 ലെ പ്രതിലോമകരമായ നിയമങ്ങൾ റദ്ദാക്കുക, രാജ്യത്തെ മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുക, ഗതാഗത മേഖലയിലെ കോർപ്പറേറ്റ് വൽക്കരണം ഉപേക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരളയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
പാർലമെൻ്റ് മാർച്ചിൻ്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ സെക്രട്ടറി ടി.കെ. രാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പി. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ കാറ്റാടി കുമാരൻ, എ ആർ ധന്യവാദ്, യു.കെ. പവിത്രൻ, സി.എച്ച് കുഞ്ഞമ്പു, കൃഷ്ണൻ പനയാൽ, എം സന്തോഷ്, എം പൊക്ളൻ, സത്യൻ, ബാബു ബാലചന്ദ്രൻ, പി വി ശ്രീജിത്, സുഭാഷ്, രാമചന്ദ്രൻ ഉദുമ എന്നിവർ സംസാരിച്ചു. മോഹൻകുമാർ പാടി സ്വാഗതം പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യൂ.
Workers in Kanhangad conducted a protest march demanding the repeal of the 2019 Motor Vehicle Act amendment, welfare schemes for motor workers, and an end to corporate involvement in the transport sector, led by the Confederation of Transport Workers Kerala.
#MotorVehicleAct, #WorkersProtest, #Kanhangad, #TransportWorkers, #Kerala, #ProtestMarch