വര്‍ക്ക്ഷോപ്പ് ഉടമ ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ചു
Nov 16, 2018, 17:35 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 16/11/2018) കാഞ്ഞങ്ങാട് സൗത്തിലെ വര്‍ക്ക്ഷോപ്പ് ഉടമ ശ്വാസതടസത്തെ തുടര്‍ന്ന് മരണപ്പെട്ടു. മാവുങ്കാല്‍ ശോഭ ടാക്കീസ് ഉടമ പരേതനായ ബാലകൃഷ്ണന്റെയും കല്ലുവളപ്പില്‍ ലീലയുടെയും മകനായ പി പി സജിത്താണ് (47) മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ സജിത്ത് മരണപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനില്‍ മോട്ടോര്‍വാഹന വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ അനില. മക്കള്‍: അദ്വൈത്, അഭിനവ് സഹോദങ്ങള്‍: രഞ്ജിത, ലീന. മൃതദേഹം പടിഞ്ഞാറിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
Keywords: News, Kanhangad,Kasaragod, Kerala, Hospital, Deadbody, Work shop owner died