യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെയും അനുജന്റെയും തടവ് ശിക്ഷ ജില്ലകോടതി റദ്ദാക്കി
Apr 6, 2019, 22:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.04.2019) ഭര്‍തൃ വീട്ടുകാരുടെ ക്രൂര പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവിനെയും സഹോദരനെയും ശിക്ഷിച്ച കീഴ്കോടതി ഉത്തരവ് ജില്ലാകോടതി റദ്ദാക്കി. മടിക്കൈ കാലിച്ചാംപൊതിയിലെ എലത്തുംകുഴി കണ്ണന്റെ മകന്‍ ബാബു (40), സഹോദരന്‍ പ്രദീപന്‍ (36) എന്നിവര്‍ക്കെതിരെയുള്ള ശിക്ഷയാണ് ജില്ലാ കോടതി റദ്ദാക്കിയത്. ചിത്താരിയിലെ സുജിത ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് ബാബുവിനെയും സഹോദരനെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷം വീതം തടവിനും 500 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.
2010 ഫെബ്രുവരി 24നാണ് സുജിത കാലിച്ചാംപൊതിയിലെ ഭര്‍തൃവീട്ടില്‍ കെട്ടിതൂങ്ങി മരിച്ചത്. ഗള്‍ഫുകാരനായ ബാബുവും സുജിതയും തമ്മില്‍ 2009 മെയ് 10നാണ് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. വിവാഹത്തിന് ശേഷം ബാബു ഗള്‍ഫിലേക്ക് പോയി. സുജിത നീലേശ്വരത്തെ സ്വകാര്യ കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. എന്നാല്‍ ഇതിനെ ചൊല്ലി പ്രദീപനും അമ്മ ശാന്തയും സുജിതയെ സംശയത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുമായിരുന്നു.
ഇതിനിടയില്‍ ചാമുണ്ഡിക്കുന്നില്‍ ഉത്സവം കാണാനായി സ്വന്തം വീട്ടിലേക്ക് പോയതിനും ഭര്‍തൃവീട്ടുകാര്‍ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ഇവരുടെ നിര്‍ബന്ധത്തിനുവഴങ്ങി ഭര്‍തൃ വീട്ടില്‍ തിരിച്ചെത്തിയ സുജിതയെ വീണ്ടും പീഡനത്തിനിരയാക്കുകയും തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച സുജിത കെട്ടിതൂങ്ങി മരിച്ചുവെന്നുമാണ് കേസ്. ഈ കേസില്‍ കീഴ്കോടതിയുടെ ശിക്ഷയാണ് ജില്ലാകോടതി റദ്ദാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Suicide, Court, Women Suicide case: Punishment canceled by dist court