രാത്രി ഭക്ഷണം കഴിച്ചുകിടന്ന യുവതിയെ രാവിലെ കാണാനില്ല; യുവാവിനൊപ്പം പോയതായി സംശയിക്കുന്നുവെന്ന പരാതിയുമായി മാതാവ്
May 8, 2019, 22:29 IST
രാജപുരം: (www.kasargodvartha.com 08.05.2019) രാത്രി ഭക്ഷണം കഴിച്ചുകിടന്ന യുവതിയെ രാവിലെ കാണാനില്ല. യുവാവിനൊപ്പം പോയതായി സംശയിക്കുന്നുവെന്ന പരാതിയുമായി മാതാവ് പോലീസ് സ്റ്റേഷനിലെത്തി. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇരുപത്തിമൂന്നുകാരിയെയാണ് കാണാതായത്.
കാഞ്ഞങ്ങാട്ടെ ബന്ധുവീടിന്റെ അയല്‍പക്കത്തുള്ള യുവാവിനോടൊപ്പം ഒളിച്ചോടിയതെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നതാണ്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് നോക്കുമ്പോള്‍ മകളെ കാണാനില്ലെന്ന് മാതാവ് രാജപുരം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Kerala, News, Kasaragod, Rajapuram, Woman, Missing, Case, Police, Women goes missing from home.