ഡങ്കിപനി ബാധിച്ച് യുവതി മരിച്ചു
May 19, 2018, 22:26 IST
ഉപ്പള: (www.kasargodvartha.com 19.05.2018) ഡങ്കിപനി ബാധിച്ച് യുവതി മരിച്ചു. മംഗല്‍പാടി പഞ്ഞായത്തിലെ സൊങ്കലില്‍ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന അബ്ദുര്‍ റഹ് മാനിന്റെ ഭാര്യ സുഹറ (40) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് സുഹറയ്ക്ക് പനി വന്നത്. മംഗല്‍പാടി സിഎച്ച്‌സി, ഉപ്പള കെ എന്‍ എച്ച് ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കങ്കനാടി ഫാദേര്‍സ് മുള്ളേഴ്‌സ് ആശുപത്രിയില്‍ ഡങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ശനിയാഴ്ട ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണം. മക്കള്‍: ഷരീഫ്, അഫ്‌സല്‍, ഹബീബ്, ഷഫീക്ക്. ഇവര്‍ക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. മരണ വാര്‍ത്ത അറിഞ്ഞ് നിരവധി പേര്‍ വാടക ക്വാട്ടേര്‍സിലേക്ക് എത്തി.
ശനിയാഴ്ട ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണം. മക്കള്‍: ഷരീഫ്, അഫ്‌സല്‍, ഹബീബ്, ഷഫീക്ക്. ഇവര്‍ക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. മരണ വാര്‍ത്ത അറിഞ്ഞ് നിരവധി പേര്‍ വാടക ക്വാട്ടേര്‍സിലേക്ക് എത്തി.
Keywords: Kerala, Uppala, kasaragod, news, Women dies after illness