കാമുകനൊപ്പം പോലീസില്‍ ഹാജരായ യുവതി കോടതിയില്‍ നിന്നും മാതാവിനൊപ്പം പോയി
Nov 9, 2018, 21:49 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.11.2018) മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ കാമുകനുമായി സ്റ്റേഷനില്‍ ഹാജരായ യുവതി കോടതിയില്‍ നിന്നും മാതാവിനൊപ്പം പോയി. മണ്ണംകുഴിയിലെ അബ്ദുര്‍ റഹ് മാന്‍ ആണ് മകള്‍ റൈഹാന (20)യെ കാണാനില്ലെന്ന് കാണിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ കാമുകനൊപ്പം റൈഹാന മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെത്തിയത്.
മണ്ണംകുഴിയില്‍ കപ്പ ചിപ്‌സ് കട നടത്തിവരികയായിരുന്ന തമിഴ്‌നാട് സ്വദേശിക്കൊപ്പമാണ് റൈഹാന വീടുവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റൈഹാനയെ കാണാതായത്. സ്റ്റേഷനില്‍ ഹാജരായ യുവതിയെ പോലീസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുകയും യുവതിയെ സ്വന്തം ഇഷ്ടത്തിനു വിടുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി മാതാവിനൊപ്പം പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, News, Court, Girl, Woman, Lover, Woman produced before court; went with Mother
Keywords: Manjeshwaram, Kasaragod, News, Court, Girl, Woman, Lover, Woman produced before court; went with Mother