Loss | അസുഖത്തെ തുടർന്ന് വീട്ടമ്മ മരിച്ചു
Updated: Nov 7, 2024, 21:10 IST
Photo: Arranged
● തളങ്കര ദഖീറത് സ്‌കൂളിന് സമീപത്തെ ഫാത്വിമത് ഖാലിസ ആണ് മരിച്ചത്
● തായലങ്ങാടി സ്വദേശിനിയാണ്
● ഖബറടക്കം വെള്ളിയാഴ്ച തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
തളങ്കര: (KasargodVartha) അസുഖത്തെ തുടർന്ന് വീട്ടമ്മ മരിച്ചു. തളങ്കര ദഖീറത് സ്‌കൂളിന് സമീപത്തെ മുഹമ്മദ് ശഹീദിന്റെ ഭാര്യ ഫാത്വിമത് ഖാലിസ (43) ആണ് മരിച്ചത്. തായലങ്ങാടി സ്വദേശിനിയാണ്. ഏറെ നാളായി ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. യുവതിയുടെ മരണം കുടുംബത്തെയും സുഹൃത്തുക്കളെയും ഉറ്റവരെയുമെല്ലാം വലിയ ദുഃഖത്തിലാഴ്ത്തി. ടി എം അബ്ദുസ്സമദ് - മറിയം ബീവി ദമ്പതികളുടെ മകളാണ്.
മക്കൾ: മുഹമ്മദ് ജുനൈദ് (ദുബൈ), ഹൈഫ അസ്മ, ഹയ മറിയം. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ ഹമീദ്, മൊയ്തീൻ കുഞ്ഞി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
#Thalangara, #Obituary, #KeralaNews, #Community, #Health, #Family