തൊഴിലുറപ്പ് ജോലിക്കിടെ ഓല തലയില്‍ വീണ് യുവതി ആശുപത്രിയില്‍
Jul 2, 2017, 11:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.07.2017) തൊഴിലുറപ്പ് ജോലിക്കിടയില്‍ ഓല തലയില്‍ വീണ് പരിക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയപറമ്പിലെ കെ പുഷ്പ (40)യ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ തെങ്ങിന്റെ തൊണ്ടുകളും മറ്റും നീക്കുന്നതിനിടെ തെങ്ങില്‍ നിന്ന് ഓല തലയില്‍ വീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ പുഷ്പയെ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് മുറിവേറ്റതിനാല്‍ തുന്നിക്കെട്ടുണ്ട്. പുഷ്പക്കുപുറമെ മറ്റ് സ്ത്രീ തൊഴിലാളികളും ഈ ഭാഗത്ത് പണിയെടുക്കുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്.
Keywords: Kasaragod, Kerala, news, hospital, Injured, Woman injured after falling coconut leaf