Death | വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു
Dec 29, 2024, 15:32 IST
Photo: Arranged
● കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി
● പെർളയിൽ സംഭവം
● പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു
പെർള: (KasargodVartha) വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വീട്ടമ്മ ആശുപത്രിയിൽ വെച്ച് മരിച്ചു. പെർള ബെങ്കപ്പദവിൽ ബജകുഡലു ഹൗസിലെ മോനപ്പ പൂജാരിയുടെ ഭാര്യ രത്നാവതി (63) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15 മണിയോടെയാണ് രത്നാവതിയെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
തുടർന്ന് വീട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സംഭവത്തിൽ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മക്കൾ: നാരായണ, മോഹിനി. മരുമക്കൾ: വാരിജ, സതീഷ്.
#death #unconscious #investigation #Perla #Kasaragod #Kerala