മധുരവുമായെത്തിയ പ്രതിശ്രുതവരനെ വെട്ടിച്ച് മുങ്ങിയ യുവതി വിവാഹിതയായി തിരിച്ചെത്തി
Sep 6, 2019, 19:53 IST
നീലേശ്വരം: (www.kasargodvartha.com 06.09.2019) ജോലിസ്ഥലത്ത് മധുരവുമായി എത്തി കാത്തുനിന്ന പ്രതിശ്രുതവരനെ വെട്ടിച്ച് മുങ്ങിയ യുവതി വിവാഹിതയായി തിരിച്ചെത്തി. ചിറപ്പുറം പാലക്കാട്ടെ യുവതിയാണ് തൊട്ടടുത്ത് വാടകവീട്ടില്‍ താമസിക്കുന്ന യുവാവിനെ വിവാഹം കഴിച്ച് വെള്ളിയാഴ്ച രാവിലെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ബുധനാഴ്ചയാണ് വീട്ടില്‍ നിന്നും ചെറുവത്തൂരിലെ ജോലിസ്ഥലത്തേക്കാണെന്നും പറഞ്ഞ് ഇറങ്ങിയ യുവതിയെ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് രാവിലെ സ്റ്റേഷനില്‍ ഹാജരായത്.
തങ്ങള്‍ ഇരുവരും കര്‍ണാടകത്തിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായതായി യുവതി പോലീസില്‍ മൊഴി നല്‍കി. നമിതയെ ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. ഒളിച്ചോടുന്ന ദിവസം യുവതിയുടെ ആവശ്യപ്രകാരം പ്രതിശ്രുതവരന്‍ മധുരവുമായി എത്തി ഓഫീസിന് പുറത്ത് കാത്ത് നിന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Neeleswaram, Youth, Love, Woman eloped with Lover surrender before Police
< !- START disable copy paste -->