പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു
May 9, 2020, 19:17 IST
ബേക്കല്‍: (www.kasargodvartha.com 09.05.2020) പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. പനയാല്‍ എക്കാല്‍ ദേവന്‍പൊടിച്ചപാറയിലെ പരേതനായ ഗോപാലന്റെ മകളും പയ്യന്നൂര്‍ കൈതപ്പുറം സ്വദേശി അനില്‍കുമാറിന്റെ ഭാര്യയുമായ നിഷ (33) ആണ് മരിച്ചത്.
രണ്ട് മാസം മുമ്പ് നിഷ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലേയും പരിയാരത്തേയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണപ്പെട്ടത്.
മാതാവ്: ജാനകി. ഏക സഹോദരന് നിധീഷ്.
Keywords: Kasaragod, Kerala, Bekal, News, Women, Death, Delivery, Woman died after delivery