നഗരസഭാധ്യക്ഷ ഓവര്‍സിയര്‍ക്കെതിരെ നല്‍കിയ പരാതിയും ഓവര്‍സിയര്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ നല്‍കിയ പരാതിയും വനിതാ കമ്മീഷന്‍ വിശദമായി പരിശോധിക്കും; സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്നും കമ്മീഷന്‍
Oct 17, 2018, 18:14 IST
കാസര്‍കോട്: (www.kasargodvartha.com 17.10.2018) നവസമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണം നടത്തുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ ആവശ്യമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കളക്ട്രേറ്റ് സമ്മേളന ഹാളില്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സോഷ്യല്‍ മീഡിയയുമായി ബസപ്പെട്ട പല കേസുകളിലും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുന്നില്ല.
ഇത്തരം കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിക്കുകയാണ്. കമ്മീഷനില്‍ ലഭിക്കുന്ന പരാതികള്‍ക്കെതിരെ വ്യാജ കൗണ്ടര്‍ പരാതികള്‍ നല്‍കുന്ന പ്രവണത കമ്മീഷന്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നിസാര കുടുംബ പ്രശ്നങ്ങള്‍ ബന്ധുക്കള്‍ വലിയ സങ്കീര്‍ണ പ്രശ്നങ്ങളാക്കി മാറ്റുന്നതാണ് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാന്‍ കാരണം. 12 വര്‍ഷം സൂഹത്തിലെ ഒരു ഉന്നതന്റെ വീട്ടില്‍ ജോലി ചെയ്തിട്ട് ശമ്പളം ലഭിച്ചില്ലെന്ന വയോധികയുടെ പരാതിയില്‍ എതിര്‍ കക്ഷിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെ കമ്മീഷന്‍ വിമര്‍ശിച്ചു.
കാസര്‍കോട് നഗരസഭാധ്യക്ഷ ഓവര്‍സിയര്‍ക്കെതിരെ നല്‍കിയ പരാതിയും ഓവര്‍സിയര്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ നല്‍കിയ പരാതിയും കമ്മീഷന്‍ വിശദമായി പരിശോധിക്കും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും നാടിന്റെ വികസനത്തിന് വേണ്ടി ശ്രമിക്കുകയും ചെയ്യേണ്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരസ്പരം ശത്രുത വെച്ചുപുലര്‍ത്തുകയും നാടിന്റെ വികസനത്തിന് വേണ്ടി ചെലവഴിക്കേണ്ട സമയവും ഊര്‍ജ്ജവും കേസിനും വ്യവഹാരത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ചെലവഴിക്കുന്നത് ജില്ലയെ ഒന്ന് കൂടി പിറകോട്ടാക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
കമ്മീഷനില്‍ ഏറ്റവും കുറവ് പെന്റിങ്ങ് കേസുകള്‍ ഉള്ളത് ജില്ലയിലാണെന്നും കമ്മീഷന്‍ പറഞ്ഞു. 46 കേസുകള്‍ പരിഗണിച്ചതില്‍ 17 കേസുകള്‍ തീര്‍പ്പാക്കി. 11 കേസുകളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സ്വത്ത് തര്‍ക്കം, വഴിത്തര്‍ക്കം ഉള്‍പ്പെടെയുള്ള നാല് കേസുകളില്‍ ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ട് തേടി. മൂന്ന് കേസുകളില്‍ കൗണ്‍സലിങ് നല്‍കും. 11 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസന്‍, എ.ഡി.എം. എന്‍ ദേവിദാസ്, ലീഗല്‍പാനല്‍ അംഗങ്ങള്‍ അഡ്വ. പി പി ശ്യാമള ദേവി, അഡ്വ. സരിത എസ്.എല്‍, വനിതാ സെല്‍ സി.ഐ നിര്‍മ്മല പി.പി, സിവില്‍ പൊലീസ് ഓഫീസര്‍ ജയശ്രീ എ, കൗണ്‍സലര്‍ രമ്യമോള്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kasaragod-Municipality, Woman commission sitting conducted
< !- START disable copy paste -->