വിളിച്ചിട്ട് ഫോണെടുത്തില്ല; ബൈക്കിലെത്തിയ യുവാവ് യുവതിയെ മര്‍ദിച്ചു
Sep 28, 2017, 20:00 IST
കുമ്പള: (www.kasargodvartha.com 28.09.2017) വിളിച്ചിട്ടും ഫോണെടുക്കാത്തതില്‍ പ്രകോപിതനായ യുവാവ് ബൈക്കില്‍ വന്ന് യുവതിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. കുമ്പളയിലെ സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരിയും ദര്‍ബാര്‍ക്കട്ട സ്വദേശിനിയുമായ ഇരുപത്തിനാലുകാരിക്കാണ് മര്‍ദനമേറ്റത്.
ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ കഞ്ചിക്കട്ട റോഡില്‍ വെച്ച് ബൈക്കിലെത്തിയ യുവാവ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. നിരവധി തവണ വിളിച്ചിട്ടും ഫോണെടുക്കാത്തത് എന്താ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു യുവാവിന്റെ മര്‍ദനം. യുവതിയെ കുമ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Assault, Bike, Woman assaulted by youth; complaint lodged