കാസർകോട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുമായി വിൻടച്ച് ഗ്രൂപ്പ്, സഫലമാകുന്നത് വടക്കൻ കേരളത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹം
Mar 29, 2020, 23:00 IST
കാസർകോട്: (www.kasargodvartha.com 29.03.2020) കാസർകോട്ടെ ആരോഗ്യ മേഖലയിലെ മുരടിപ്പ് മാറ്റാനുള്ള പദ്ധതിയുമായി വിൻടച്ച് ഗ്രൂപ്പ്. ഇതോടെ കാസർകോട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിയായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമാണം ഉടൻ ആരംഭിക്കും. മാതൃ ശിശു സംരക്ഷണ പരിചരണ ആശുപത്രിയാണ് കാസർകോട് നഗരത്തിൽ നിർമാണത്തിനൊരുങ്ങുന്നത് .
100 കിടക്കകളോട് കൂടിയ എല്ലാവിധ അത്യാധുനിക സൗകര്യത്തോടെയാണ് ആശുപത്രി ഒരുങ്ങുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ സൗകര്യം ഇവിടെ ലഭ്യമാക്കും. 80,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആശുപത്രി ഒരുങ്ങുന്നത്.
ആശുപത്രിയിൽ എത്തുന്നവർക്കെല്ലാം എല്ലാ വിധ അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാകും. ലണ്ടനിലുള്ള അലിഫ് ബിൻ ഹനീഫയാണ് ആർക്കിടെക്റ്റ്. ആശുപത്രി നിർമാണത്തിന് ഇതിനകം അനുമതിയായിട്ടുണ്ട്.
ഈ മാർച്ചിൽ നിർമാണപ്രവർത്തനം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് നിർമാണം നീട്ടിവെക്കുകയായിരുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിച്ചാലുടൻ പ്രവൃത്തി തുടങ്ങുമെന്ന് വിൻടച്ച് ഗ്രൂപ്പ്. അധികൃതർ അറിയിച്ചു.
Keywords: Building, Child, Corona, Hospital, Kanhangad, Kasaragod, News, Wintouch group starts Super Speciality Hospital In Kasaragod