city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പാകം ചെയ്ത് ഭക്ഷണം എത്തിക്കും: ജില്ലാ കളക്ടര്‍

കാസര്‍കോട്:(www.kasargodvartha.com 25/03/2020) ഹോട്ടലുകളെമാത്രം ആശ്രയിച്ചു കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തി, ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ഹോട്ടല്‍,കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ വാര്‍ഡ്തല ജനജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ തയ്യാറാക്കി ഭക്ഷണം പാകം ചെയ്ത്, തെരഞ്ഞടുത്ത 10 സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന ഇരുചക്രവാഹനത്തില്‍ ആയിരിക്കും ഭക്ഷണം വിതരണം ചെയ്യുക. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പാകം ചെയ്ത് ഭക്ഷണം എത്തിക്കും: ജില്ലാ കളക്ടര്‍


ഭക്ഷണം വിതരണം ചെയ്യുന്നതിന്, ഹോട്ടല്‍, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ കണ്ടെത്തുന്നതിന് കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തി. കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് കിറ്റ് തയ്യാറാാക്കി നല്‍കുന്നതിന് ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് കളക്ടറേറ്റില്‍ ഗോഡൗണ്‍ ആരംഭിക്കും. ഗോഡൗണില്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിന് 15 കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കും.പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ളവര്‍ 04994 255004 എന്ന നമ്പറില്‍ ബന്ധപ്പെടുക.ഇവര്‍ക്ക് വാര്‍ഡ്തല ജനജാഗ്രത സമിതി വഴി ഭക്ഷണം എത്തിക്കും.ഭക്ഷണ കിറ്റ് ആവശ്യമുള്ള കുടുംബങ്ങള്‍ക്കും ഈ നമ്പറിലേക്ക് വിളിക്കാം.

ഭക്ഷ്യ ക്ഷാമം നേരിടുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കും അതിഥി തൊളിലാളികള്‍ക്കും പാകം ചെയ്ത
ആഹാരവും ഭക്ഷണ കിറ്റും

പട്ടികജാതി, പട്ടിക വര്‍ഗ്ഗ കോളനികളില്‍ ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഭക്ഷണം ക്ഷാമം നേരിടുന്നവരെ കണ്ടെത്തി പാകം ചെയ്ത ആഹാരവും ഭക്ഷണ കിറ്റും നല്‍കും.അത്തരക്കാരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അതത് വകുപ്പ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഇവരുടെ വിശദാംശങ്ങള്‍ അടങ്ങിയ പട്ടിക കളക്ടര്‍ക്ക് വകുപ്പ് മേധാവികള്‍ സമര്‍പ്പിക്കണം.കൂടാതെ ഭക്ഷ്യ ക്ഷാമം നേരിടുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ജില്ലാ ലേബര്‍ ഓഫീസറെ കളക്ടര്‍് ചുമതലപ്പെടുത്തി.

കാലിത്തീറ്റ ക്ഷാമം പരിഹരിക്കുന്നതിന് അടിന്തിരമായി സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസറോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി.മത്സ്യം ലേലം ചെയ്യുന്നതിന് കഴിഞ്ഞ ആഴ്ചത്തെ വില്‍പന വില കണ്ടെത്തി ലേലം ഒഴിവാക്കി മുന്‍ഗണനാ ക്രമത്തില്‍ രാവിലെ 11 മുതല്‍ സൗകര്യമൊരുക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.വിളവെടുപ്പിന് തയ്യാറായ വാര്‍ഡ് തലത്തിലുള്ള വിളകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് 24 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.വിളകള്‍ വിളവെടുത്ത് സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.

രാവിലെ തന്നെ പശുക്കളെ കറന്ന് രാവിലെ 11 ന് പാല്‍ മില്‍മ സൊസൈറ്റികളില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ക്ഷീര വികസന ഓഫീസര്‍ക്ക് നിര്‍ദേശം യോഗം നല്‍കി.കാലിതീറ്റ ജില്ലയില്‍ എത്തിക്കുന്നതിന് ആവശ്യമായ ഗതാഗത സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കും.

ലോക്ക് ഡൗണ്‍ കാലയളവില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളുടെ അളവ് കണക്കാക്കി അത് ലഭ്യമാക്കുന്നത്ന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.ഭക്ഷ്യ വസ്തുകള്‍ വില്പന നടത്തുന്ന കടകളില്‍ പരിശോധന നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ ഫുഡ് ആന്റ് സേഫ്റ്റി ഓഫീസരെയും ചുമതലപ്പെടുത്തി.തകരാറിലാക്കുന്ന ട്രാന്‍സ്ഫോമര്‍മറുകളുടെ കേടുപാടുകള്‍ മാറ്റുന്നതിനുള്ള വാഹനത്തിന് ആവശ്യമായ പാസ് കെ എസ് ഇ ബിക്ക് നല്‍കും.ഗതാഗത നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആര്‍ടിഒയുടെ മുഴുവന്‍ ഫോഴ്സിനെയും ജില്ലാ അതിര്‍ത്തിയില്‍ വിന്യസിപ്പിക്കും.വാഹനങ്ങള്‍ കടന്ന് പോകുന്നതിനുള്ള പാസില്‍ ഒപ്പുവെയ്ക്കുന്നതിന് കാസര്‍കോട് ആര്‍ ടി ഒ യെയും കൂടി ചുമതലപ്പെടുത്തി.കൂടാതെ അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സ്മാള്‍,മീഡിയം,ഹൈവി തരത്തില്‍പ്പെട്ട 30 വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും പട്ടിക തയ്യാറാക്കി 24 മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിന് ആര്‍.ടി ഒയോട് നിര്‍ദേശിച്ചു.

Keywords: News, Kasaragod, Kerala, District Collector, Food,Will supply food for Poor; Kasaragod collctor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia