കാസര്‍കോട് നഗരത്തെ വെട്ടിമുറിക്കും
Dec 25, 2011, 14:29 IST
കാസര്‍കോട്: ദേശീയപാത നാലുവരിയാക്കുന്നതിനായി തയ്യാറാക്കിയ രൂപരേഖ കാസര്‍കോട് നഗരത്തെ വെട്ടിമുറിക്കുമെന്നും ഇതുവഴി നഗരം ചുരുങ്ങുമെന്നും ആശങ്ക. പുതിയ ബസ് സ്ന്റാന്‍ഡിന് മുന്‍ വശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ഇരു വശങ്ങളും ഒറ്റപ്പെടും. നഗരത്തിലെ ആകെയുള്ള പ്രധാന കെട്ടിടങ്ങളില്‍ പലതും ഇടിച്ച് നിരപ്പാക്കപ്പെടും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ് ഭാഗത്തെ ഒരു ഭാഗവും ഇല്ലാതാകും. ചെറുതും വലുതുമായ നൂറിലധികം വ്യാപാരസ്ഥപനങ്ങളും, ആരാധനാലയങ്ങളുമാണ് നഗരപരിധിയില്‍ ഭാഗികമായോ, പൂര്‍ണമായോ ഇല്ലാതാകുകയെന്നാണ് പ്രാഥമിക വിവരം. നഗരത്തിലെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു വരുന്ന പുതിയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ഒപ്പുമരം സ്ഥിതി ചെയ്യുന്ന സ്ഥലം റോഡായി മാറും. രണ്ട് വര്‍ഷം മുമ്പ് ഹരിയാന ആസ്ഥാനമായുള്ള ഫീഡ്ബാക്ക് വെഞ്ച്വേര്‍സ് പ്രൈ. ലിമിറ്റഡ് എന്ന സ്ഥാപനമാണ് ദേശീയപാത നാലുവരിപ്പാതയാക്കാനുള്ള സ്ഥലം നിര്‍ണ്ണയിച്ചത്.
കാസര്‍കോട്: ദേശിയ പാത വികസനത്തിന്റെ പേരില്‍ നിരവധി കെട്ടിടങ്ങളും ബസ് സ്റ്റാന്‍ഡും തകര്‍ക്കപ്പെടുന്ന സ്ഥിതി ഒഴിവാക്കാന്‍ ബൈപാസിനുള്ള സാധ്യത ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു.
റോഡ് വികസനവും നാടിന്റെ വികസനവും ആവശ്യം തന്നെയാണ്. കാസര്‍കോട് നഗരത്തെ വെട്ടിമുറിക്കാതിരിക്കാനും നിരവധി വ്യാപാരികളെ കുടിയൊഴിപ്പിക്കാതിരിക്കാനും ബൈപാസിനുള്ള പ്ലാന്‍ തയ്യാറാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടും. ഇതിന്റെ പ്ലാനും മറ്റും ഉണ്ടാക്കാന്‍ ഗവണ്‍മെന്റ് തന്നെ മുന്‍ക്കൈ എടുക്കണമെന്ന് ആവശ്യപ്പെടും. വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാന്‍ തന്റൈ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും എം.എല്‍.എ അറിയിച്ചു.
കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലും 127 കിലോ മീറ്റര്‍ വീതം സ്ഥലത്താണ് ദേശീയപാത നാലുവരിയാകുന്നത്. കാസര്‍കോട് താലൂക്കിലാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിനായി എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ സുധീര്‍ ബാബുവിനാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ റിട്ട. എ.ഡി.എം സേതു മാധവന്‍ ലൈസണ്‍ ഓഫീസറായി പ്രവര്‍ത്തിക്കും. പുലിക്കുന്ന് പഴയ എസ്.പി ഓഫീസ് കെട്ടിടത്തിലാണ് ദേശീയപാതയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി കലക്ടറെ കൂടാതെ ഒരു ജൂനിയര്‍ സൂപ്രണ്ട്, രണ്ട് ക്ലാര്‍ക്ക്, രണ്ട് കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍, രണ്ട് ലാസ്റ്റ് ഗ്രേഡ് ഓപ്പറേറ്റര്‍മാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ കാസര്‍കോട് താലൂക്കില്‍, താലൂക്ക് ഓഫീസര്‍ ശശിധര ഷെട്ടിയുടെ നേതൃത്വത്തില്‍ 12 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തേയും നിയമിച്ചിട്ടുണ്ട്. ഒരു വാല്യുവേഷന്‍ അസിസ്റ്റന്റ്്, മൂന്ന് സര്‍വ്വേയര്‍, മൂന്ന് ക്ലാര്‍ക്ക്, രണ്ട് കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, രണ്ട് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നിവരെ ിയമിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഹൊസ്ദുര്‍ഗ്ഗില്‍ താലൂക്ക് ഓഫീസര്‍ ശോഭയുടെ നേതൃത്വലാണ് 12 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക.
ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ
ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ
കാസര്‍കോട്: ദേശിയ പാത വികസനത്തിന്റെ പേരില്‍ നിരവധി കെട്ടിടങ്ങളും ബസ് സ്റ്റാന്‍ഡും തകര്‍ക്കപ്പെടുന്ന സ്ഥിതി ഒഴിവാക്കാന്‍ ബൈപാസിനുള്ള സാധ്യത ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു.
റോഡ് വികസനവും നാടിന്റെ വികസനവും ആവശ്യം തന്നെയാണ്. കാസര്‍കോട് നഗരത്തെ വെട്ടിമുറിക്കാതിരിക്കാനും നിരവധി വ്യാപാരികളെ കുടിയൊഴിപ്പിക്കാതിരിക്കാനും ബൈപാസിനുള്ള പ്ലാന്‍ തയ്യാറാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടും. ഇതിന്റെ പ്ലാനും മറ്റും ഉണ്ടാക്കാന്‍ ഗവണ്‍മെന്റ് തന്നെ മുന്‍ക്കൈ എടുക്കണമെന്ന് ആവശ്യപ്പെടും. വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാന്‍ തന്റൈ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും എം.എല്‍.എ അറിയിച്ചു.
ബൈപാസിനുള്ള സാധ്യത ആരായണം: നഗരസഭ ചെയര്‍മാന്‍ ടി. ഇ അബ്ദുല്ല
കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരത്തിന്റെ മുഖം വികൃതമാകുന്ന പശ്ചാത്തലത്തില്‍ ബൈപാസ് നിര്‍മ്മിച്ച് ഇക്കാര്യത്തില്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ കഴിയുമോ എന്നതിനെ കുറിച്ച് ആരായണമെന്ന് നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അഭിപ്രായപ്പെട്ടു. ദേശീയപാത നാലുവരിപാതയാകുമ്പോള്‍ നഗരസഭയുടെ ബസ്സ്റ്റാന്‍ഡിന്റെ ഭാഗമടക്കം നഷ്ടപ്പെടുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്ഥലം ഏറ്റെടുക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയിച്ചിരുന്നില്ല. ദേശീയ പാത വികസനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ നഗരസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ടി. ഇ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യപാരികളുടെയും ജനങ്ങളുടെയും ആശങ്ക പരിഹരിക്കണമെന്ന് ടി .ഇ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നേരത്തെ തന്നെ നഗരത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ ബൈപാസ് വേണമെന്ന നിര്‍ദ്ദേശം നഗരസഭ മുന്നോട്ട് വെച്ചിട്ടുണ്ട്.
Keywords: SAVE-KASARAGOD-TOWN, Kasaragod, National highway, N.A.Nellikunnu, T.E Abdulla