പ്രക്ഷോഭം തുടങ്ങും: ആക്ഷന്‍ കമ്മിറ്റി
Dec 25, 2011, 14:14 IST
Shafi Nalappad |
സിപിസിആര്‍ഐ മുതല്‍ വിദ്യാനഗര്‍ വരെ ബൈപാസ് നിര്‍മിച്ച് ഇതിനു പരിഹാരം കാണണം. കോഴിക്കോട് വെസ്റ്റ് ഹില്‍ മുതല്‍ രാമനാട്ടുകാര വരെ നേരത്തെ ഇത്തരത്തില്‍ ബൈപാസ് നിര്‍മ്മിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുക്കത്ത് ബയല്‍ മുതല്‍ നുള്ളിപ്പാടി വരെ രണ്ടുവരി ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചും ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. പൊതുജനങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും അണിനിരത്തി ഇക്കാര്യത്തിനായി ബഹുജന പ്രക്ഷോഭം ആരംഭിക്കും. ബാംഗ്ലൂരിലും മറ്റും ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചാണ് ഇത്തരം പ്രശ്‌നം പരിഹരിച്ചത്. കാസര്‍കോട് പട്ടണത്തെ ദോഷകരമായി ബാധിക്കുന്ന ദേശീയപാത വികസനത്തിനുള്ള രൂപ രേഖ പുന:പരിശോധിക്കണമെന്ന് നേരെത്തെ വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല സ്പീഡ് വേ, ഡോ. രാജഗോപാല്‍, ഡോ. പ്രഭു, ഹാരീസ് നുള്ളിപ്പാടി, സ്വാദീഖ് പാഷ തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു.
Keywords: SAVE-KASARAGOD-TOWN, Kasaragod, Merchant-association, Nalapad-Shafi, National highway