കാട്ടുപന്നികള്‍ ചത്തനിലയില്‍; ഇടിമിന്നലേറ്റാണെന്ന് സംശയം
May 28, 2018, 08:28 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 28.05.2018) കാട്ടുപന്നികളെ കൃഷിയിടത്തില്‍ ചത്തനിലയില്‍ കണ്ടെത്തി. ഇടിമിന്നലേറ്റാണെന്ന സംശയമാണ് ഉര്‍ന്നിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം പാത്തിക്കര ചെമ്പഞ്ചേരിയിലെ വ്യക്തിയുടെ കൃഷിയിടത്തിലാണ് കാട്ടുപന്നികളുടെ ജഡം കണ്ടെത്തിയത്. പ്ലാവിന്‍ ചുവട്ടിലാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധനനടത്തി. ജീര്‍ണിച്ചു തുടങ്ങിയതിനാല്‍ പരിസരത്ത് ദുര്‍ഗന്ധമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ചെമ്പഞ്ചേരിയില്‍ ഒരുമാസം മുമ്പ് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചിരുന്നു. വനാതിര്‍ത്തിയായ ഇവിടെ കാട്ടുപന്നികള്‍ കൂട്ടത്തോടെ ഇറങ്ങാറുണ്ട്.
Keywords: Kasaragod, Kerala, news, Vellarikundu, Wild pigs found dead
< !- START disable copy paste -->