city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വന്യമൃഗങ്ങള്‍ കാടിറങ്ങി വിളകള്‍ നശിപ്പിക്കുന്നു; മലയോരകര്‍ഷകര്‍ ദുരിതത്തില്‍

പരപ്പ: (www.kasargodvartha.com 20.10.2017) വന്യമൃഗങ്ങള്‍ കാടിറങ്ങി വന്‍തോതില്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നു. കേരള- കര്‍ണാടക അതിര്‍ത്തിയിലെ മലയോര കര്‍ഷകരാണ് പ്രതിസന്ധി നേരിടുന്നത്. പന്നി, കുരങ്ങ്, കാട്ടാനകള്‍ എന്നിവയുടെ ആക്രമണമാണ് ഏറെയും കൃഷ് നശിക്കാന്‍ കാരണമാകുന്നത്. കാട്ടാനകളും പന്നികളും കാടിറങ്ങി കപ്പ, തെങ്ങ്, കവുങ്ങ്, കരിമ്പ്, പച്ചക്കറികള്‍ തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിക്കുന്നത്.

കുരങ്ങുകളാകട്ടെ ഇളനീരുകളാണ് കൂടുതലായി നശിപ്പിക്കുന്നത്. മൂപ്പെത്താത്ത ഇളനീരുകള്‍ കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ തെങ്ങില്‍ നിന്നും പറിച്ചിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. താരതമ്യേന തേങ്ങകള്‍ക്ക് നല്ല വിലലഭിക്കുന്ന ഇക്കാലത്ത് കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. കുരങ്ങുകളില്‍ നിന്നും കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമ്പോള്‍ നിഷേധാത്മകമായ നിലപാടാണ് ബന്ധപ്പെട്ടവര്‍  കൈക്കൊള്ളുന്നത്.

വനം വകുപ്പിനോട് പരാതിപ്പെട്ടപ്പോള്‍ കൂട് തങ്ങള്‍ തരാമെന്നും കുരങ്ങുകളെ പിടികൂടി വയനാട്ടിലെ നിബിഡ വനങ്ങളില്‍ ഉപേക്ഷിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
വന്യമൃഗങ്ങള്‍  കാടിറങ്ങി വിളകള്‍ നശിപ്പിക്കുന്നു; മലയോരകര്‍ഷകര്‍ ദുരിതത്തില്‍

Image: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, parappa, farmer, Wild animal's threat; Farmers in trouble

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia