ചാരിത്ര്യത്തില്‍ സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടി; യുവതിയുടെ നില അതീവ ഗുരുതരം; ഭര്‍ത്താവ് പിടിയില്‍
Jan 1, 2016, 11:10 IST
കുറ്റിക്കോല്‍: (www.kasargodvartha.com 01/01/2016) ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച ഭര്‍ത്താവ് യുവതിയെ വെട്ടി പരിക്കേല്‍പിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ യുവതിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിക്കോല്‍ കളക്കര അത്തിയടുക്കത്തെ പ്രിയ (26) യ്ക്കാണ് വെട്ടും കുത്തുമേറ്റത്. യുവതിക്ക് നാലോളം കുത്തേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. ഭര്‍ത്താവ് അഡൂര്‍ സ്വദേശി പ്രഭാകരനെ (35) ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ പ്രിയ അയല്‍ വീട്ടിലേക്ക് നിലവിളിച്ചുകൊണ്ട് ഓടിയെങ്കിലും വഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മദ്യപാനിയായ പ്രഭാകരന്‍ ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് സ്ഥിരമായി യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നന്നായി മദ്യപിച്ചാണ് പ്രകാരന്‍ വീട്ടിലെത്തിയത്. പിന്നീടാണ് ഭാര്യയുമായി വഴക്കിട്ടത്. പ്രകോപിതനായ പ്രഭാകരന്‍ പിന്നീട് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രിയയെ കുത്തുകയായിരുന്നു. നാട്ടുകാരാണ് പ്രഭാകരനെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. പ്രിയയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Keywords: Kuttikol, Kasaragod, Housewife, Husband, Attack, Injured, Wife stabbed bu husband