city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാസിസത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനമുന്നേറ്റ റാലി 20ന്

കാസര്‍കോട്: (www.kasargodvartha.com 18.07.2017) ഫാസിസ്റ്റ് വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന തലത്തില്‍ നടത്തുന്ന ജനമുന്നേറ്റ റാലി കാസര്‍കോട്ട് 20ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് പുലിക്കുന്ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് സ്പീഡ് വേ ഇന്‍ ഗ്രൗണ്ടില്‍ റാലി സമാപിക്കും.

ഫാസിസത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനമുന്നേറ്റ റാലി 20ന്

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചൊയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സജീദ് ഖാലിദ്, ഫ്രെട്ടേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, സംസ്ഥാന കമ്മിറ്റി അംഗം സുബാഷ് പടന്ന, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബ്, ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് സതാനന്ദന്‍ എ സി തുടങ്ങിയവര്‍ പങ്കെടുക്കും.

പശു വിശുദ്ധ മൃഗമാണെന്ന് കരുതുന്നവര്‍ രാജ്യത്തുണ്ട്. അങ്ങനെ കരുതാനും അത് ആചരിക്കാനുള്ള സ്വാതന്ത്ര്യം മറ്റെല്ലാ വിശ്വാസ സ്വാതന്ത്ര്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ്. പക്ഷേ ആ വിശ്വാസം അത് വിശ്വസിക്കാത്തവരുടെ മേല്‍ അടിച്ചേല്‍പിക്കാനും അതിന്റെ പേരില്‍ അറുകൊലകള്‍ നടത്താനും ഉപയോഗിക്കുന്ന രാഷ്ട്രീയത്തെ ചെറുത്തുതോല്‍പിക്കുക എന്നത് രാജ്യത്തിന്റെ ജനാധിപത്യത്തെ സംബന്ധിച്ചിടുത്തോളം പരമ പ്രധാനമാണ്.

സവര്‍ണാധിപത്യത്തിന്റെ എക്കാലത്തെയും ഇരകളാണ് ദലിത് സമൂഹം. പശുവിന്റെ പേരില്‍ ഉള്ള സംഘപരിവാര്‍ അതിക്രമങ്ങളില്‍ ഇരകളാക്കപ്പെടുന്ന മറ്റെരു ജനവിഭാഗമാണ് അവര്‍. ദലിത് സമൂഹത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ ചെറുത്തുനില്‍പുകള്‍ ഇപ്പോള്‍ രാജ്യത്ത് ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുകയാണ്. പശുവിന്റെ പേരില്‍ അക്രമിക്കപ്പെടുന്ന മുസ്ലിംകളോടും ദലിതുകളോടും ഐക്യപ്പെടുക എന്നത് ഏതൊരു മതേതര ജനാധിപത്യവാദിയെ സംബന്ധിച്ചെടുത്തോളവും അടിയന്തിര ബാധ്യതയാണ്. ജുനൈദിനേയും പെഹ്ലൂഖാനേയും അഖ്‌ലാഖിനെയും കൊന്നത് ആള്‍ക്കൂട്ടമല്ല, സംഘ്പരിവാറിന്റെ രാഷ്ട്രീയക്കൂട്ടമാണ്. ചര്‍ച്ചയില്‍നിന്ന് കൊലപാതകികളുടെ രാഷ്ട്രീയം മറച്ചുവെക്കാനാണ് ആള്‍ക്കൂട്ടം എന്ന പ്രയോഗം സംഘ്പരിവാര്‍ നടത്തുന്നത്.

ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ജനവിരുദ്ധമായ അധികാര ശക്തികളുടെ എക്കാലത്തേയും സ്വഭാവമാണ്. ജാതിമതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വരേണ്യ ന്യൂനപക്ഷം അധികാരമുറപ്പിക്കുന്ന സാമൂഹ്യ സംവിധാനത്തെയാണ് നാമിന്ന് രാജ്യത്ത് ദര്‍ശിക്കുന്നത്. കാസര്‍കോടുള്‍പെടെ കേരളത്തില്‍ സാമുദായിക ദ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കെയ്യാമെന്ന ഫാസിസ്റ്റ് ശക്തികളുടെ ശ്രമത്തിന്റെ ഭാഗമാണ് റിയാസ് മൗലവിയുടേതുള്‍പെടെയുള്ള കൊലപാതകങ്ങള്‍.

നോട്ട് നിരോധത്തില്‍ സഹകരണ ബാങ്കുകളെ പരിഗണിക്കാതിരുന്നതും ജി എസ് ടിയിലൂടെ നികുതി നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള അവകാശം എടുത്തു കളഞ്ഞതും ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ത്ത് ഭരണത്തില്‍ സമഗ്രാധിപത്യത്തിനാണ് സംഘ്പരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ്. മോഡി ഭരണത്തില്‍, സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ പിറകോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ കൊഴുക്കുന്ന ഭരണമാണിത്. ദരിദ്രരും കര്‍ഷകരും ന്യൂനപക്ഷങ്ങളും ആദിവാസികളും നിസഹായരാക്കപ്പെടുന്ന ഭരണം. രാജ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ള ഈ ഭരണത്തിനെതിരെ രാഷ്ട്രീയമോ ആശയപരമോ പ്രായോഗികമോ ആയ ഫലപ്രദമായ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമ്മുടെ സാമ്പ്രദായിക പ്രതിപക്ഷത്തിന് കഴിയാതെ പോവുകയാണ്. കോര്‍പറേറ്റ് അജണ്ടയേയും സവര്‍ണ വംശീയാധിപത്യ പ്രത്യയശാസ്ത്രത്തേയും കൃത്യമായി തിരിച്ചറിയുന്ന ഒരു നവരാഷ്ട്രീയത്തിനുമാത്രമേ സംഘ്പരിവാര്‍ സമഗ്രാധിപത്യത്തെ ഫലപ്രദമായി ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബ്, ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം, ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Rally, Press meet, Leader, Inauguration, Programme, Welfare Party, Welfare party rally against Fascism on 20th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia