city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Road Issues | കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികൾ അടക്കണമെന്ന് വെൽഫെയർ പാർട്ടി

Welfare Party meeting Uduma, Kasaragod-Kanhangad road potholes demand
Photo: Arranged

● കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികൾ ഭീഷണിയാകുന്നു.  
● വെൽഫെയർ പാർട്ടി, റോഡിന്റെ പൂർണ്ണമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ടു.  
● അപകടങ്ങൾ തടയുന്നതിനും, പൊതുജനങ്ങളുടെ സുരക്ഷയ്‌ക്ക് റോഡ് നവീകരണം ആവശ്യമാണ്.

ഉദുമ: കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികൾ അടക്കണമെന്ന് വെൽഫെയർ പാർട്ടി ഉദുമ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ചന്ദ്രഗിരിപ്പാലം മുതൽ സംസ്ഥാന പാതയിൽ നിരവധി കുഴികളിൽ വാഹനാപകടം വർദ്ധിക്കുകയാണ്, പൗരൻമാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മനുഷ്യജീവൻ അപകടത്തിലാക്കുന്നതുമായ റോഡുകളുടെ തകർച്ച ഉടൻ പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്ന്  സമ്മേളനം ആവശ്യപ്പെട്ടു.

ഉദുമ വ്യാപാരഭവൻ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ കൗൺസിൽ അംഗം ടി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കെ.എം അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റംസീന നവാസ് പ്രവർത്തന റിപ്പോർട്ടും, മണ്ഡലം ട്രഷറർ പി.കെ ബഷീർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സംസ്ഥാന ജനറൽ കൗൺസിൽ അംഗം ഷെറോസ് സജ്ജാദ് കണ്ണൂർ, ജില്ലാ സെക്രട്ടറി സി.എച്ച് ബാലകൃഷ്ണൻ, ജില്ലാ ട്രഷറർ മഹ് മൂദ് പള്ളിപ്പുഴ, ഹമീദ് ക്കണ്ടം, സഫിയ സമീർ എന്നിവർ സംസാരിച്ചു. സി.എ മൊയ്തീൻ കുഞ്ഞി സ്വാഗതവും കെ.എം റഫീഖ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: പ്രസിഡൻ്റ് പി.കെ അബ്ദുല്ല, സെക്രട്ടറി യൂസുഫ് ചെമ്പിരിക്ക, ട്രഷറർ കെ.എം അബ്ദുൽ റഹ്മാൻ, വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ജോ. സെക്രട്ടറി റംസീന നവാസ്, അബ്ദുൽ ഹമീദ് കക്കണ്ടം, മഹ് മൂദ് പള്ളിപ്പുഴ, സഫിയ സമീർ, സി.എ മൊയ്തീൻ കുഞ്ഞി, ഹാജറ സക്കരിയ, നൂരിഷ മുടാംബയൽ എന്നിവർ കമ്മിറ്റിയംഗങ്ങൾ. അഡ്വ. ഖദീജത്ത് ഫൈമ,സജീർ മുഹമ്മദ് പള്ളിക്കര എന്നിവരെ ജില്ലാ സമ്മേളന പ്രതിനിധികളായും തെരെഞ്ഞെടുത്തു.

#WelfareParty, #Kasaragod, #Kanjangad, #RoadSafety, #PublicSafety, #KeralaPolitics

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia