city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൂത്തുകള്‍ ലൈവായി കലക്ടറേറ്റില്‍ കാണാം; പ്രശ്‌നബാധിതമായ 43 ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തത്സമയം നിരീക്ഷിക്കും

കാസര്‍കോട്: (www.kasargodvartha.com 22.04.2019) തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നേരിട്ട് നിരീക്ഷിക്കും. ഇതിനായി കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. ഒരു കമ്പ്യൂട്ടറില്‍ ആറ് പോളിങ് ബൂത്തിലെ വോട്ടെടുപ്പാണ് ലൈവായി കാണാനാവുക. പ്രശ്‌നബാധിത ബൂത്തുകളോരോന്നിലും സെറ്റ് ചെയ്തു വച്ചിട്ടുള്ള വെബ്ക്യാമറയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങളാണ് കണ്‍ട്രോള്‍ റൂമില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വീക്ഷിക്കുക.
ബൂത്തുകള്‍ ലൈവായി കലക്ടറേറ്റില്‍ കാണാം; പ്രശ്‌നബാധിതമായ 43 ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തത്സമയം നിരീക്ഷിക്കും

ബൂത്തുകളില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് സമീപത്തായി സ്ഥാപിക്കുന്ന വെബ് ക്യാമറ, വോട്ടര്‍ പോളിങ് ബൂത്തിനകത്ത് പ്രവേശിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഒപ്പിയെടുക്കും. ഏതെങ്കിലും ബൂത്തുകളിലെ ദ്യശ്യങ്ങള്‍ വലുതായി കാണണമെങ്കില്‍ അതിനായി രണ്ടു പ്രൊജക്ടറുകളും വലിയ സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 12 ബൂത്തുകള്‍ ഇങ്ങനെ വലുതായി കാണാനാകും. ഈ ബൂത്തുകളില്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് പ്രിസൈഡിങ് ഓഫീസറുമായി നേരിട്ട് ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്.
ബൂത്തുകള്‍ ലൈവായി കലക്ടറേറ്റില്‍ കാണാം; പ്രശ്‌നബാധിതമായ 43 ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തത്സമയം നിരീക്ഷിക്കും

ഇലക്ഷന്‍ ജീവനക്കാര്‍, എന്‍ഐസി, കെഎസ്ഇബി, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 20ലധികം ജീവനക്കാരാണ് ബൂത്തുകളുടെ നിരീക്ഷണത്തിനുണ്ടാവുക. അക്ഷയക്കാണ് വെബ്കാസ്റ്റിങിന്റെ ചുമതല. ബിഎസ്എന്‍എല്‍ ആണ് വെബ്കാസ്റ്റിങിന് ആവശ്യമായ നെറ്റ്‌വര്‍ക്ക് നല്‍കുന്നത്.

കാസര്‍കോട് നിയോജകമണ്ഡലത്തില്‍ നാലും ഉദുമയില്‍ മൂന്നും കാഞ്ഞങ്ങാട് 13ഉം തൃക്കരിപ്പൂര്‍ 23ഉം പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. വെബ്കാസ്റ്റിങിന്റെ ട്രയല്‍ റണ്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പൊതുനിരീക്ഷകന്‍ എസ് ഗണേഷ് എന്നിവര്‍ പരിശോധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, news, District Collector, election, Camera, Web Live, Web live from 43 polling booths 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia