കുമ്പള പഞ്ചായത്ത് ഓഫീസില്‍ ശനിയാഴ്ച വൈകീട്ട് ഓണ്‍ ചെയ്ത മോട്ടോര്‍ ഞായറാഴ്ച രാവിലെ വരെ ഓഫ് ചെയ്തില്ല, ഒടുവില്‍ കാല്‍നടയാത്രക്കാരനെത്തി മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു; ഗ്യാലണ്‍ കണക്കിന് വെള്ളം പാഴായി, പതിവ് കാഴ്ചയാണെന്ന് നാട്ടുകാര്‍
Oct 27, 2019, 18:09 IST
കുമ്പള: (www.kasargodvartha.com 27.10.2019) കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ശനിയാഴ്ച വൈകീട്ട് ഓണ്‍ ചെയ്ത മോട്ടോര്‍ ഓഫ് ചെയ്തത് ഞായറാഴ്ച രാവിലെ. ടാങ്ക് നിറഞ്ഞുകവിഞ്ഞ് ഗ്യാലണ്‍ കണക്കിന് വെള്ളം പാഴായിപ്പോയി. ശനിയാഴ്ച പഞ്ചായത്ത് ജീവനക്കാരന്‍ മോട്ടോര്‍ ഇട്ടതിന് ശേഷം ഓഫ് ചെയ്യാന്‍ മറന്നുപോയതാണെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ടാങ്കില്‍ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്നത് കണ്ട് കാല്‍നടയാത്രക്കാരന്‍ അറിയിക്കുകയായിരുന്നു. പിന്നീട് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ആയിരം ലിറ്റര്‍ വെള്ളം പാഴായതായി പറയുന്നു. അതേസമയം ഇതുസ്ഥിരം കാഴ്ചയാണെന്നും നിരവധി തവണ ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും പരിസരവാസികള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kumbala, kasaragod, Kerala, news, Panchayath, Office, water, waste, Water wastage in Kumbala Panchayath < !- START disable copy paste -->