സ്‌കൂളില്‍ നിന്നും കുടിവെള്ള ടാപ്പ് മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി
Apr 10, 2018, 13:17 IST
ഉപ്പള: (www.kasargodvartha.com 10.04.2018) ബന്തിയോട് കുക്കാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ സ്റ്റീലിന്റെ 15 കുടിവെള്ള ടാപ്പുകള്‍ മോഷ്ടിച്ചു കടത്തിയ സംഭവത്തിലും സ്‌കൂളിന്റെ വാതിലും ജനലും തകര്‍ത്ത സംഭവത്തിലും കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ കുമ്പള എസ്.ഐ ശിവദാസിന്റെ നേതൃത്വത്തിലുള്ള. പോലീസ് സംഘം സ്‌ക്കൂളില്‍ പരിശോധന നടത്തി. കുടിവെള്ള ടാപ്പ് കവര്‍ച്ച ചെയ്തത് നാടോടി സംഘങ്ങളാണെന്ന് സംശയിക്കുന്നതായി എസ്.ഐ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
ഹെഡ്മിസ്ട്രസ് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതി ലഭിച്ചാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അനേഷണം നടത്തും. പ്രദേശത്ത് തമ്പടിച്ച നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്‌ക്കൂളില്‍ അതിക്രമിച്ച് കയറി മദ്യപിക്കുകയും ഗ്ലാസും മറ്റും പൊട്ടിച്ചിടുകയും ചെയ്യുന്നതിന് പിന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ അധികൃതരാണെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും പഠിക്കാന്‍ മിടുക്കരല്ലാത്ത കുട്ടികളെ വിജയശതമാനം കൂട്ടാന്‍ അവിടെ നിന്നും ഒഴിവാക്കുന്നുണ്ട്. ഇത്തരം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുന്നത് തടയണമെന്ന് പി.ടി.എ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് മികച്ച വിജയം നേടുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കെതിരെ ബോധപൂര്‍വ്വമായ അക്രമം അഴിച്ചുവിടുന്നതെന്നാണ് രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുറ്റപ്പെടുത്തുന്നത്. രാത്രികാലങ്ങളില്‍ സ്‌കൂളില്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാരും രക്ഷിതാക്കളും ഉന്നയിക്കുന്നു. സൂളില്‍ പോലീസ് നിരീക്ഷണം ഉണ്ടാകുമെന്ന് പോലീസ് സൂചിപ്പിച്ചു.
Related News:
സ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നല്‍കിയ 15 കുടിവെള്ള ടാപ്പുകള്‍ മോഷ്ടിച്ചുകടത്തി; വാതിലും ജനലുകളും തകര്‍ത്തു, സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു പിന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിപ്പുകാരാണെന്ന് ആക്ഷേപം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, School, Robbery, Police, Investigation,Water taps robbed from school; Police investigation started.
< !- START disable copy paste -->