റോഡില്‍ മീന്‍ വെള്ളം ഒഴുകുന്നു; ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവ്, ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി ജനം, നടപടിയില്ല
Dec 28, 2018, 23:14 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2018) റോഡില്‍ മീന്‍ വെള്ളം ഒഴുക്കിക്കൊണ്ട് മത്സ്യലോറികള്‍ ചീറിപ്പായുന്നു. കാസര്‍കോട് ദേശീയപാത സര്‍ക്കിളില്‍ നിന്നും കെ എസ് ടി പി റോഡിലൂടെയാണ് മംഗളൂരു ഭാഗത്തു നിന്നുള്ള മീന്‍ ലോറികള്‍ കുതിക്കുന്നത്. പലപ്പോഴും മീന്‍ ലോറികളില്‍ നിന്നും പുറന്തള്ളുന്ന മലിന ജലം റോഡിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. മിക്ക ലോറികളിലും മലിനജലം ശേഖരിക്കാനുള്ള ടാങ്ക് ഇല്ലാത്തതാണ് ഇതിന് കാരണമാകുന്നത്.
ഇത്തരം വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവും പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും തയ്യാറാകുന്നില്ല. മീന്‍ വെള്ളം റോഡിലൂടെ ഒഴുകുന്നത് കാരണം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്. ഇതുകൂടാതെ ദുര്‍ഗന്ധം കാരണം ജനങ്ങളും യാത്രക്കാരും മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്. നേരത്തെ മുന്‍ കലക്ടര്‍മാര്‍ ഇത്തരം ലോറികള്‍ക്കെതിരെ ശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിരവധി മീന്‍ ലോറികള്‍ പിടികൂടി പിഴയീടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുകാലത്തിനു ശേഷം നടപടികളെല്ലാം പൂര്‍ണമായും നിലക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Waste water leaked from Fish lorries; accidents increased, Kasaragod, News, Fish Lorry, Road.
< !- START disable copy paste -->
Keywords: Waste water leaked from Fish lorries; accidents increased, Kasaragod, News, Fish Lorry, Road.
< !- START disable copy paste -->