city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ആശുപത്രിയിലെ ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവൃത്തി ആരംഭിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.10.2019) കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്ന ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവൃത്തി ആരംഭിച്ചു. 1.25 കോടി രൂപ ചെലവിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ജില്ലാ ആശുപത്രിയിലെ 450 കിടപ്പു രോഗികള്‍, ഔട്ട് പേഷ്യന്റ്സ് സന്ദര്‍ശകര്‍, സ്റ്റാഫ് അംഗങ്ങള്‍, മറ്റ് പൊതു ജനങ്ങള്‍ എന്നിവര്‍ ഉപയോഗിക്കുന്ന ടോയ്ലെറ്റ്, കാന്റീനില്‍ നിന്നു പുറം തള്ളുന്ന ജലം എന്നിവയടക്കം രണ്ട് ലക്ഷം ലിറ്റര്‍ മലിന ജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്.

  ജില്ലാ ആശുപത്രിയിലെ ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവൃത്തി ആരംഭിച്ചു

മലിന ജലം ഈക്വലൈസേഷന്‍ ടാങ്ക്, കെമിക്കല്‍ ടാങ്ക്, ക്ലോറിന്‍ മിശ്രണ ടാങ്ക് തുടങ്ങിയ വിവിധ ഘട്ടങ്ങളിലുള്ള ശുദ്ധീകരണ പ്രക്രിയയിലൂടെ മലിന ജലം കടത്തിവിട്ട് ശുദ്ധജലമാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് പ്ലാന്റില്‍ നടക്കുക. ആറ് മാസത്തിനുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകും. പ്ലാന്റ് പ്രാവര്‍ത്തികമാകുന്നതോടെ ജില്ലാ ആശുപത്രിയിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. ജില്ലയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാന്റാണ് ഇത്. സമാന രീതിയിലുള്ള പ്ലാന്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സ്ഥാപിക്കാനായി കാസര്‍കോട് വികസന പാക്കേജില്‍ അനുമതി നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗീകാരമുള്ള കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെന്റഗണ്‍ എഞ്ചിനീയറിംഗ് എന്ന സ്ഥാപനമാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്.

ചടങ്ങില്‍ കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍, എക്സി. എഞ്ചിനീയര്‍ മണികണ്ഠകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ വി, ആര്‍ എം ഒ ഡോ. രഞ്ജിത്ത് കൃഷ്ണന്‍, പെന്റഗണ്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഷിബിന്‍, അസി. എക്സി. എഞ്ചിനീയര്‍മാരായ മിത്ര, ഉമേഷ്, അസി. എഞ്ചിനീയര്‍ വൈശാഖ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, Kanhangad, news, District-Hospital, waste, Waste Recycling Plant, Patient's, Waste treatment plant opened in District Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia