city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആശുപത്രിയില്‍ നിന്നും രക്തം കലര്‍ന്ന മാലിന്യങ്ങള്‍ ഓടയിലൊഴുക്കുന്നു; പ്രതിഷേധവുമായി സമീപവാസികള്‍

നീലേശ്വരം: (www.kasargodvartha.com 06.10.2017) ആശുപത്രിയില്‍ നിന്നും രക്തം കലര്‍ന്ന മാലിന്യങ്ങള്‍ ഓടയിലൊഴുക്കുന്നതിനെതിരെ സമീവാസികള്‍ രംഗത്ത്. നീലേശ്വരം നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ സഹകരണ ആശുപത്രിയില്‍ നിന്നുള്ള രക്തം കലര്‍ന്ന മലിനജലമാണ് ഓടയിലേക്കൊഴുക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള സമീപവാസികളാണ് ഓടയുടെ പൊട്ടിയ സ്ലാബിലൂടെ രക്തം കലര്‍ന്ന മലിനജലവും ആശുപത്രിയിലെ അവശിഷ്ടങ്ങളും ഒഴുകുന്നതായി കണ്ടത്.

ഗുരുതരമായ ആരോഗ്യ ഭവിഷ്യത്തുകളുണ്ടാക്കുന്ന ഈ നടപടിക്കെതിരെ ജനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ആശുപത്രിക്കും തൊട്ടടുത്തുള്ള കെട്ടിടത്തിനും ഇടയിലൂടെയാണ് മലിനജല പൈപ്പ് ഓടയിലേക്ക് ഒഴുക്കിയിട്ടത്. ഇതിലൂടെ ഈ മലിനജലം റെയില്‍വേ ലൈനിന്റെ അരികിലുള്ള ഓവുചാലിലൂടെ തൊട്ടടുത്തുള്ള വയലിലേക്കാണ് ഒഴുകിയെത്തുക. നിരവധി വീടുകളാണ് ഈ മലിനജലം ഒഴുകുന്ന ഓവുചാലിന്റെ സമീപത്തുള്ളത്. മാത്രവുമല്ല, ഈ മലിനജലം വയലിലെ വെള്ളവുമായി കൂടിക്കലരുമ്പോള്‍ പരിസരത്തെ വീടുകളിലെ കിണറുകളിലേക്കും ഒഴുകാനിടയുണ്ടെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു.

സഹകരണ മേഖലയിലെ ഈ സ്ഥാപനത്തിന്റെ നടപടിക്കെതിരെ നേരത്തെ തന്നെ പരിസരവാസികള്‍ പരാതിയുമായി രംഗത്ത് വന്നിരുന്നുവെങ്കിലും നടപടി എടുക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ആശുപത്രിയിലെ മലിനജലം ഓടയിലേക്കൊഴുക്കുന്നത് തടഞ്ഞില്ലെങ്കില്‍ പരിസരവാസികള്‍ക്കും മന്ദംപുറത്ത് കാവിലെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍ ഇടയാക്കിയേക്കുമെന്നും ആശങ്കയുണ്ട്.

നഗരസഭ പ്രതിപക്ഷ നേതാവ് എറുവാട്ട് മോഹനന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മലിനജലം ഓടയിലേക്കൊഴുക്കുന്നത് അടിയന്തിരമായും തടയണമെന്ന് അദ്ദേഹം നഗരസഭാ അധികൃതരോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ നിന്നും രക്തം കലര്‍ന്ന മാലിന്യങ്ങള്‍ ഓടയിലൊഴുക്കുന്നു; പ്രതിഷേധവുമായി സമീപവാസികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, hospital, Protest, waste, Waste from hospital to drainage; natives in protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia