city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലങ്ങള്‍ക്കടിയില്‍ മാലിന്യം തള്ളുന്നു; സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി

കളനാട്: (www.kasargodvartha.com 21.09.2018) പാലങ്ങള്‍ക്കടിയില്‍ മാലിന്യം തള്ളുന്നതായുള്ള പരാതി ശക്തമാകുന്നു. ഇതു തടയാന്‍ ഇത്തരം സ്ഥലങ്ങളില്‍ സി സി ടി വി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കളനാട്, തെക്കില്‍, പെരുമ്പള പാലങ്ങള്‍ക്ക് സമീപമാണ് വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ തള്ളുന്നത്. സര്‍ക്കാര്‍ വിവിധ ശുചിത്വ പരിപാടികള്‍ നടപ്പിലാക്കുമ്പോഴാണ് ജനങ്ങള്‍ക്ക് പകര്‍ച്ച വ്യാധികളും മറ്റും പിടിപെടാന്‍ ഇടയാക്കുന്ന രീതിയില്‍ മാലിന്യങ്ങള്‍ ചാക്കുകളിലും പ്ലാസ്റ്റ് കൊട്ടകളിലുമാക്കി കൊണ്ടുവന്ന് തള്ളുന്നത്.

വിവാഹ മാലിന്യങ്ങള്‍ മുതല്‍ അറവു മാലിന്യങ്ങള്‍ വരെ ഇത്തരത്തില്‍ കൊണ്ടുവന്ന് തള്ളുന്നു. രാത്രിയെന്നോ പകലെന്നോ ഇടതടവില്ലാതെയാണ് മാലിന്യങ്ങള്‍ തള്ളുന്നത്. കഴിഞ്ഞ മഴക്കാലത്ത് ചെമ്മനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയും മറ്റു രോഗങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു. പലയിടത്തും മാലിന്യങ്ങളാണ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് വലിയ ആരോഗ്യ പ്രശ്‌നമാണ്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഇതിന് കുറവൊന്നുമുണ്ടായിട്ടില്ല. നിയമനടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുകയുള്ളൂവെന്നും ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ പറഞ്ഞു. പുഴയും ജലസ്രോതസുകളും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. പ്രദേശത്ത് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

പാലങ്ങള്‍ക്കടിയില്‍ മാലിന്യം തള്ളുന്നു; സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി

പാലങ്ങള്‍ക്കടിയില്‍ മാലിന്യം തള്ളുന്നു; സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി

പാലങ്ങള്‍ക്കടിയില്‍ മാലിന്യം തള്ളുന്നു; സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി

പാലങ്ങള്‍ക്കടിയില്‍ മാലിന്യം തള്ളുന്നു; സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി

പാലങ്ങള്‍ക്കടിയില്‍ മാലിന്യം തള്ളുന്നു; സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി

പാലങ്ങള്‍ക്കടിയില്‍ മാലിന്യം തള്ളുന്നു; സി സി ടി വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Waste dump, Kasaragod, News, Bridge, CCTV, Camera, Plastic, Waste dumping; Natives demands install CCTV

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia