city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുഴയില്‍ മാലിന്യനിക്ഷേപം പതിവായി; പ്രദേശം രോഗഭീതിയില്‍

നീലേശ്വരം: (www.kasargodvartha.com 17.02.2018) നീലേശ്വരം പുഴയില്‍ വീണ്ടും മാലിന്യങ്ങള്‍ നിറഞ്ഞു. പ്രകൃതി സ്നേഹികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇടക്കാലത്ത് മാലിന്യ നിക്ഷേപത്തിന് അറുതി വന്നിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായി. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അറവു മാലിന്യങ്ങളുമാണ് ഇത്തരത്തില്‍ പുഴയിലേക്ക് വലിച്ചെറിയുന്നത്.

രാത്രി കാലങ്ങളില്‍ വാഹനങ്ങളിലെത്തുന്നവര്‍ നീലേശ്വരം പാലത്തിന് മുകളില്‍ നിന്നുമാണ് മാലിന്യം പുഴയിലേക്ക് വലിച്ചെറിയുന്നത്. ഈ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം മൂലം നീലേശ്വരം പുഴയുടെ ജലോപരിതലം എണ്ണ കലര്‍ന്ന നിലയിലാണ് ഇപ്പോള്‍. അറവുമാലിന്യങ്ങള്‍ കാക്കകള്‍ കൊത്തിവലിച്ച് സമീപത്തെ കിണറുകളില്‍ ഇടുന്നതും പതിവാണ്.

നഗരസഭയില്‍ മാലിന്യം സംസ്‌കരിക്കുന്നതിനുളള കേന്ദ്രമില്ലാത്തതു കൊണ്ടു തന്നെ പലപ്പോഴും എല്ലാവരും പുഴയെയാണ് മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നത്. മുമ്പ് നഗരസഭയിലെ സിപിഎം യുവ കൗണ്‍സലര്‍മാര്‍ രാത്രികാല പരിശോധന കര്‍ശനമാക്കിയപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. ചെയര്‍മാന്‍ പ്രൊഫ.കെ പി ജയരാജനുള്‍പ്പെടെയുള്ള പിന്തുണയോടെയായിരുന്നു പരിശോധന നടന്നിരുന്നത്. എന്നാല്‍ ഇത് നിര്‍ത്തിയതോടെയാണ് വീണ്ടും സാമൂഹ്യ ദ്രോഹികള്‍ പുഴയിലേക്ക് മാലിന്യം വലിച്ചെറിയാന്‍ തുടങ്ങിയത്.

ഇതിനെതിരെ ശക്തമായ നടപടി കൈക്കൊളളണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പുഴയോരത്ത് ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.ദേശീയപാത കടന്നുപോകുന്നതും വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ താമസത്തിനെത്തുന്ന നളന്ദ റിസോര്‍ട്ടിനോട് ചേര്‍ന്നൊഴുകുന്നതുമായ പുഴ മലിനമാകുന്നത് നീലേശ്വരത്തിന്റെ സല്‍പ്പേരിന് തന്നെ കളങ്കമുണ്ടാക്കുന്നതാണ്.
പുഴയില്‍ മാലിന്യനിക്ഷേപം പതിവായി; പ്രദേശം രോഗഭീതിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, waste dump, River, Neeleswaram, waste dumping in Neeleswaram River
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia