city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കക്കൂസ് മലിനജലവും മാലിന്യ കൂമ്പാരവും; ഓണനാളില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ചീഞ്ഞുനാറുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 23/08/2018) നഗരത്തില്‍ ഓണത്തിരക്കേറി വന്നതോടെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ചീഞ്ഞുനാറുന്നു. ദുര്‍ഗന്ധം മൂലം യാത്രക്കാരും വ്യാപാരികളും പൊറുതിമുട്ടുന്നു. ബസ് സ്റ്റാന്റിനകത്തെ കംഫര്‍ട്ട് സ്റ്റേഷന് പിറകുവശത്താണ് കക്കൂസ് മലിനജലം പരന്നൊഴുകുന്നത്. മാത്രവുമല്ല ഇവിടെ കുന്നുകൂടിയ മാലിന്യങ്ങളും ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം രൂക്ഷമാക്കിയിട്ടുണ്ട്.

കംഫര്‍ട്ട് സ്റ്റേഷനിലും ടാങ്കിലും ഉള്ള ചോര്‍ച്ചയാണ് മലിനജലം ഒലിച്ചിറങ്ങി ദുര്‍ഗന്ധം പരത്താന്‍ കാരണം. ഓണം സീസണായതോടെ മലയോര മേഖലകളില്‍നിന്നുള്‍പ്പെടെ നൂറുക്കണക്കിനാളുകളാണ് ദിവസേന കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ എത്തുന്നത്.
കക്കൂസ് മലിനജലവും മാലിന്യ കൂമ്പാരവും; ഓണനാളില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റ്  ചീഞ്ഞുനാറുന്നു

ഇവര്‍ക്ക് പുറമെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ബസ് സ്റ്റാന്റ് കോംപ്ലക്സിലും പരിസരങ്ങളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ വ്യാപാരികളും ജീവനക്കാരും സാധനം വാങ്ങാനെത്തുന്ന ഉപഭോക്താക്കളും ദുര്‍ഗന്ധം മൂലം ദുരിതം അനുഭവിക്കുകയാണ്.

ദുര്‍ഗന്ധം ശ്വസിച്ച് പലരും അസ്വസ്ഥരാകുന്നതും ഛര്‍ദ്ദിക്കുന്നതും പതിവാണ്. നഗരത്തിലെ ഓണത്തിരക്കില്‍ നഗരത്തിലേക്കെത്തുന്നവരുടെ എണ്ണം കൂടുകയും മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുകയും ചെയ്യുന്നതോടെ ദുര്‍ഗന്ധം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Waste dumping in Municipal bus stand

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia