ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ നിന്നും മാലിന്യം റോഡരികിലേക്ക് വലിച്ചെറിഞ്ഞു; നഗരസഭാ ചെയര്‍മാന്‍ പിന്തുടര്‍ന്ന് കൈയ്യോടെ പിടികൂടി പോലീസിലേല്‍പിച്ചു
Sep 30, 2017, 20:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.09.2017) ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ നിന്നും മാലിന്യം റോഡരികിലേക്ക് വലിച്ചെറിഞ്ഞു. സംഭവം നേരില്‍കണ്ട നഗരസഭാ ചെയര്‍മാന്‍ പിന്തുടര്‍ന്ന് കൈയ്യോടെ പിടികൂടി പോലീസിലേല്‍പിച്ചു. വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് സൗത്തിലാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയതായിരുന്നു നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍.
ഇതിനിടെയാണ് ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ നിന്നും മാലിന്യം റോഡരികിലേക്ക് വലിച്ചെറിയുന്നത് കണ്ടത്. ഉടന്‍ അതുവഴിയെത്തിയ മത്സ്യമാര്‍ക്കറ്റിലെ ഓര്‍ക്കിഡ് ഷോപ്പ് ഉടമ പുഷ്‌ക്കരന്റെ കാര്‍ കൈകാണിച്ച് നിര്‍ത്തി അതില്‍ കയറി ലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെയും ക്ലീനറെയും പോലീസിലേല്‍പിച്ചു. മാലിന്യം വലിച്ചെറിഞ്ഞ ടി.എന്‍ 6 ജെ 8494 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറില്‍ നിന്നും പോലീസ് പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Police, Lorry, Waste dumped in road side; Lorry driver fined
Keywords: Kasaragod, Kerala, news, Kanhangad, Police, Lorry, Waste dumped in road side; Lorry driver fined