ഓവുചാലുകളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി; മഴക്കാലത്ത് വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറുമെന്ന് ആശങ്ക
May 21, 2017, 15:48 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 21.05.2017) ഓവുചാലുകളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയത് മഴക്കാലത്ത് സമീപത്തെ കടകളില്‍ വെള്ളം നിറയാനിടയാക്കുമെന്ന് ആശങ്ക. മൊഗ്രാല്‍പുത്തൂര്‍ ടൗണിലെ ഓവുചാലുകളിലാണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപമായുള്ള ഓവുചാലുകള്‍ മഴക്ക് മുമ്പായി ശുചീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ഇവിടത്തെ ഓവുചാലുകള്‍ വര്‍ഷങ്ങളായി ശുചീകരിക്കാത്തത് കാരണം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇത് മൂലം മഴക്കാലത്ത് വെള്ളം കടകളിലേക്ക് കയറുമെന്ന സ്ഥിതിയുണ്ട്. ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി.
യോഗം ജില്ലാ സെക്രട്ടറി റഫീഖ് ഉപ്പള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി കെ എസ് ഹമീദ് റിട്ടേണിംഗ് ഓഫീസറായിരുന്നു. പി ഇസ്മായീല്‍ ഹാജി അധ്യക്ഷത വഹിച്ചു. പി ബി അബ്ദുര്‍ റഹ് മാന്‍ ഹാജി സ്വാഗതം പറഞ്ഞു. എസ് എം നൂറുദ്ദീന്‍, ജഗദീഷ് ആചാര്യ, ഇഖ്ബാല്‍ ചോയ്സ്, ഡി എം നൗഫല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാബിര്‍ കുന്നില്‍ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി എസ് എം നൂറുദ്ദീന്‍ (പ്രസി), ജാബിര്‍ കുന്നില്‍ (ജന. സെക്ര.), ജഗദീഷ് ആചാര്യ (ട്രഷറര്‍) എന്നിവരെ തിരെഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡി എം നൗഫല്‍, സുരേഷ് ചാന്ദിനി (വൈ. പ്രസി), ഇഖ്ബാല്‍ ചോയ്സ്, സിയാദ് ഫാന്‍സി (ജോ. സെക്ര).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mogral Puthur, Kasaragod, News, Wastage Dump, Rain, Drainage, Shop, Merchant Association, Committee., Programme, Conducted, Gutter, Waste Dumped in Drainage.