ദേശീയപാതയോരത്ത് മാലിന്യ നിക്ഷേപം; നാട് പകര്‍ച്ചവ്യാധി ഭീതിയില്‍
Mar 13, 2019, 17:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.03.2019) പകര്‍ച്ചവ്യാധികള്‍ക്കെതിരായ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും മുറയ്ക്ക് നടക്കുമ്പോഴും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മല്‍ ദേശീയ പാതയോരത്തുള്ള മാലിന്യ നിക്ഷേപം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതായി ആക്ഷേപമുയരുന്നു. അറവു മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളുമുള്‍പ്പെടെയുള്ളവ ഇരുളിന്റെ മറവില്‍ ചാക്കില്‍ കെട്ടി ജില്ലാ ആശുപത്രി പരിസരത്ത് നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
ഇത്തരം മാലിന്യങ്ങള്‍ കാക്കയും പരുന്തുമുള്‍പ്പെടെയുള്ള പക്ഷികള്‍ കൊത്തിവലിച്ച് പ്രദേശത്തെ ജലസ്രോതസുകള്‍ മലിനമാക്കുന്നതായും പ്രദേശത്ത് എലി ശല്യം വര്‍ദ്ധിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. നേരത്തെ ചാലിങ്കാലിലും പെരിയയിലുമായിരുന്നു ഇത്തരം മാലിന്യ പ്രശ്‌നങ്ങളെങ്കിലും പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞിരുന്നു. ദിനംപ്രതി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് രോഗികളെത്തുന്ന ജില്ലാ ആശുപത്രി പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, waste, waste dump, Kanhangad, Waste dump in Kanhangad
< !- START disable copy paste -->
Keywords: Kasaragod, Kerala, news, waste, waste dump, Kanhangad, Waste dump in Kanhangad
< !- START disable copy paste -->