ഇലക്ട്രോണിക്സ് സാധനങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ കിണറ്റിലിട്ട് കത്തിച്ചു; പുകയും രൂക്ഷഗന്ധവും മൂലം ശ്വാസം കിട്ടാതെ നാട്ടുകാര്‍ പിടഞ്ഞു
Aug 21, 2017, 12:03 IST
പെരിയ: (www.kasargodvartha.com 21/08/2017) ഇലക്ട്രോണിക്സ് സാധനങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ കിണറ്റിലിട്ട് കത്തിച്ചത് നാട്ടുകാര്‍ക്ക് ദുരിതമായി. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കണ്ണോത്താണ് സംഭവം. ഞായറാഴ്ച രാവിലെയാണ് കണ്ണോത്ത് കക്കാട്ടെ ഉപേക്ഷിക്കപ്പെട്ട കിണറില്‍ ഇലക്ട്രോണിക്സ് അടക്കമുള്ള മാലിന്യങ്ങള്‍ തള്ളിയത്. പിന്നീട് ഈ മാലിന്യത്തിന് തീയിടുകയും ചെയ്തു.
കിണറിലേക്ക് മണ്ണെണ്ണയൊഴിച്ചാണ് ആരോ തീയിട്ടത്. ഇതോടെ കിണറില്‍ നിന്ന് പുകയും രൂക്ഷഗന്ധവും ഉയര്‍ന്നു. ഈ അവസ്ഥ ഏറെ നേരം നീണ്ടുനിന്നതോടെ നാട്ടുകാര്‍ അസ്വസ്ഥരായി. ശ്വാസംമുട്ടലും ചുമയും വന്നു. പ്രദേശം ആകെ പുകയില്‍ വീര്‍പ്പുമുട്ടിയതോടെ സഹികെട്ട നാട്ടുകാര്‍ ജെ സി ബി ഉപയോഗിച്ച് കിണറിലേക്ക് മണ്ണിടുകയാണുണ്ടായത്. തീകെടുകയും പുക നിലയ്ക്കുകയും ചെയ്തതോടെയാണ് എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Periya, Kasaragod, Kerala, Waste, JCB, Waste burnt in well