പിടികിട്ടാപ്പുള്ളി 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
Oct 19, 2017, 11:56 IST
കാസര്‍കോട്: (www.kasargodvartha.com 19.10.2017) ഓട്ടോയില്‍ മദ്യം കടത്തിയ കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ 11 വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി. ചെങ്കള ബംബ്രാണ നഗര്‍ സ്വദേശിയും പുല്ലൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ബാസിത്തിനെ (30)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. 2006 ല്‍ കെ എല്‍ 14 ബി 4236 നമ്പര്‍ ഓട്ടോറിക്ഷയില്‍ മദ്യം കടത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ ബാസിത്ത്.
100മില്ലിലിറ്റര്‍ കൊള്ളുന്ന 1200 പാക്കറ്റ് മദ്യമാണ് ഓട്ടോറിക്ഷയില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ അബ്ദുല്‍ ബാസിത്ത് പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്ത പോലീസ് ബാസിതിനെ പ്രതിയാക്കി കോടതിയില്‍ റിപോര്‍ട്ട് സമര്‍പിക്കുകയായിരുന്നു. ഒളിവില്‍പോയ ബാസിത്തിനെ പിടികൂടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പോലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം അബ്ദുല്‍ ബാസിത്ത് കാഞ്ഞങ്ങാട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, Police, arrest, arrest warrant, Wanted accused arrested after 11 years