city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈ­പ്പാ­സ് ആ­വശ്യം വീണ്ടും ചൂ­ട്­പി­ടി­ക്കുന്നു

ബൈ­പ്പാ­സ് ആ­വശ്യം വീണ്ടും ചൂ­ട്­പി­ടി­ക്കുന്നു
കാസര്‍­കോ­ട്: ദേ­ശീ­യ­പാ­ത കാസര്‍­കോ­ട് ടൗ­ണില്‍ നാ­ല് വ­രി­യാ­ക്കു­ന്ന­തി­നു­പകരം ബൈ­പ്പാ­സ് വേ­ണ­മെ­ന്ന ആ­വ­ശ്യ­ത്തിന് വീണ്ടും ചൂ­ടു­പി­ടി­ക്കുന്നു. ബൈ­പ്പാ­സി­ന് വേണ്ടി ദേ­ശീ­യപാ­ത ആ­ക്ഷന്‍ ക­മ്മി­റ്റി ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ച്ച­തി­നെ­തു­ടര്‍­ന്ന് ഹൈ­ക്കോ­ട­തി നിര്‍­ദ്ദേ­ശ­പ്ര­കാ­രം മൊ­ഗ്രാല്‍ പു­ത്തൂര്‍ പ­ഞ്ചാ­യ­ത്തിലെ ചൗ­ക്കി-ഉളി­യ­ത്ത­ടു­ക്ക­വ­ഴി­യുള്ള ബൈ­പ്പാ­സി­നു­ള്ള സാധ്യ­ത റ­വന്യു അ­ധി­കൃ­തര്‍ ദി­വ­സ­ങ്ങള്‍­ക്കു­മു­മ്പ് പരി­ശോ­ധി­ച്ചി­രു­ന്നു.


അ­തേ­സമ­യം റോ­ഡ് വി­ക­സ­നം­മൂ­ലം ഭൂ­മി­ന­ഷ്ട­പ്പെ­ടു­ന്ന­വര്‍ നല്‍കി­യ പ­രാ­തി­യു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ റ­വന്യൂ അ­ധി­കൃ­തര്‍ ആ­ദ്യ­ഘ­ട്ട ഹി­യ­റിം­ഗ് തു­ട­ങ്ങി­യി­ട്ടുണ്ട്. കു­ഡ്‌­ലു, കാസര്‍­കോ­ട് വി­ല്ലേ­ജി­ലെ പ­രാ­തി­ക്കാ­രെ വി­ളി­ച്ച് സ്ഥ­ലം ന­ഷ്ട­പ്പെ­ടു­ന്ന­തി­നെ­കു­റി­ച്ച് വി­ശ­ദമാ­യ അ­ന്വേ­ഷ­ണവും ന­ടത്തി. ഇ­തി­നു­വേണ്ടി ക­ള­ക്ട്‌­റേ­റ്റില്‍ മാ­സ­ങ്ങള്‍­ക്കു­മു­മ്പ് എല്‍.എ. സെ­ക്ഷ­നില്‍ പ­രാ­തി­കള്‍ സ്വീ­ക­രി­ച്ചി­രുന്നു. ഈ പ­രാ­തി­കള്‍ ശ­രിയാണോ എന്നും പ­രാ­തി­ക്കാ­രന്‍ യ­ഥാര്‍­ത്ഥമാണോ എന്നും പ­രാ­തി­ക­ളില്‍ പ­റ­ഞ്ഞ കാ­ര്യ­ങ്ങള്‍ സ­ത്യമാണോ എ­ന്നു­മാ­ണ് ആ­ദ്യ­ഘ­ട്ട ഹി­യ­റിം­ഗില്‍ ബ­ന്ധ­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥര്‍ പരി­ശോ­ധി­ച്ചത്.

ത­ല­പ്പാ­ടി മു­തല്‍ കാസര്‍­കോ­ട് വ­രെ നാ­ല് വ­രി­പാ­ത­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് സര്‍­വ്വേ­കല്ലി­ട്ടി­ട്ടുണ്ട്. ഇ­തില്‍ മൊ­ഗ്രാല്‍ പു­ത്തൂ­രില്‍ റെ­യില്‍­വേ ട്രാക്കി­നോ­ട­ടു­ത്താ­ണ് കല്ലി­ട്ടി­ട്ടു­ള്ളത്. ഇതേ­ചൊല്ലി റെ­യില്‍­വേയും ദേ­ശീ­യപാ­ത അ­ധി­കൃ­തരും ത­മ്മി­ലു­ള്ള തര്‍­ക്കവും നി­ല­വി­ലുണ്ട്. നാ­ല് വ­രി പാ­ത­യ്­ക്ക് റെ­യില്‍ പാ­ള­ത്തി­ന്റെ സാ­മിപ്യം അ­പ­ക­ട­ത്തി­ന് വ­ഴി­വെ­ക്കു­മെ­ന്നും വി­ല­യി­ര­ത്ത­പ്പെ­ടുന്നു.

ആ­ക്ഷന്‍ ക­മ്മി­റ്റി­യാ­ണ് ചൗ­ക്കി-ഉ­ളി­യ­ത്ത­ടു­ക്ക വ­ഴി­യുള്ള ബൈ­പ്പാ­സ് റോ­ഡ് വേ­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്നത്. നി­ല­വി­ലു­ള്ള ദേ­ശീ­യ­പാ­ത നാ­ല് വരി­യാ­ക്കു­മ്പോള്‍ ന­ഷ്ട­പ­രി­ഹാ­ര­മാ­യി വന്‍തു­ക നല്‍­കേ­ണ്ടി­വ­രു­മെന്നും എ­ന്നാല്‍ ബൈ­പ്പാ­സ് നിര്‍­മ്മി­ക്കുന്ന­ത് വ­ഴി സര്‍­ക്കാ­റി­ന് വന്‍­ലാ­ഭ­മു­ണ്ടാ­കു­മെ­ന്നാ­ണ് ആ­ക്ഷന്‍ ക­മ്മി­റ്റി­യു­ടെ വി­ല­യി­രുത്തല്‍. അ­തേ­സമ­യം വ­ള­വു­കള്‍ ദേ­ശീ­യ­പാ­ത­യില്‍ വാ­ഹ­ന­ങ്ങ­ളു­ടെ വേ­ഗത­ക്ക് ത­ട­സ്സ­മു­ണ്ടാ­കു­മെന്നും അതു­കൊ­ണ്ട് ബൈ­പാ­സി­ന് സാധ്യ­ത­യി­ല്ലെന്നും വാ­ദി­ക്കു­ന്ന­വ­രു­മു­ണ്ട്. എ­ന്നാല്‍ ഇ­പ്പോള്‍ റെ­യില്‍­വേയും ഹൈ­വേയും ത­മ്മി­ലു­ള്ള തര്‍­ക്കം­മൂ­ലം ദേ­ശീ­യപാ­ത വി­കസ­ന പ്ര­വര്‍­ത്ത­നങ്ങള്‍ മ­ന്ദീ­ഭ­വി­ച്ചി­രി­ക്കു­ക­യാണ്.

കാസര്‍­കോ­ട് നഗ­രം വെ­ട്ടി­മു­റി­ക്കുന്ന­ത് ഒ­ഴി­വാ­ക്കു­വാനും മുന്‍­സി­പ്പല്‍ ബ­സ് സ്റ്റാന്‍­ഡി­ന്റെ മുന്‍­വ­ശം ഉള്‍­പ്പ­ടെ­യു­ള്ള ഭാ­ഗ­ങ്ങള്‍ റോ­ഡി­ന് വേ­ണ്ടി വി­ട്ടു­കൊ­ടു­ക്കേ­ണ്ടി­വ­രു­ന്ന സാ­ഹ­ച­ര്യം ഇല്ലാ­താ­ക്കാനും ദേശി­യ പാ­ത­യ്­ക്ക് കാ­സ­ര്‍­കോട്ട് ബൈ­പാ­സ് നിര്‍­മ്മി­ക്ക­ണ­മെന്ന് വിവി­ധ രാ­ഷ്ട്രി­യ ക­ക്ഷി­കളും ജ­ന­പ്ര­തി­നി­ധി­കളും നേര­ത്തെ ആ­വ­ശ്യം ഉ­ന്ന­യി­ച്ചി­രുന്നു. കാ­സര്‍കോ­ട് മുന്‍­സി­പ്പാ­ലി­റ്റിയും ഇ­ത് സം­ബ­ന്ധിച്ച് പ്രമ­യം പാ­സാ­ക്കി­യി­രുന്നു. ഇ­തി­നി­ട­യി­ലാ­ണ് ബൈ­പാ­സ് ആ­വശ്യം ഉ­ന്ന­യി­ച്ച് ആ­ക്ഷന്‍ ക­മ്മി­റ്റി ഹൈ­ക്കോ­ട­തി­യെ സ­മീ­പ്പി­ച്ചത്.

എ­ന്നാല്‍ ബൈ­പാ­സ് ആ­വശ്യം ഏ­താനും കെട്ടി­ട ഉ­ട­മ­ക­ളു­ടേ­ത് മാ­ത്ര­മാ­ണെ­ന്ന് പ്ര­ച­രി­പ്പി­ക്കാനും ചി­ല­നി­ക്ഷിപ്­ത താല്‍­പ­ര്യ­ക്കാര്‍ ശ്ര­മം ന­ട­ത്തി. ചൗ­ക്കി ഭാ­ഗ­ങ്ങ­ളില്‍ ഏ­താനും കു­ടും­ബ­ങ്ങ­ളെ കു­ടി­യൊ­ഴി­പ്പി­ക്കേ­ണ്ടി­വ­രു­ന്ന കാ­ര­ണ­വും ഇ­വര്‍ ബൈ­പാ­സ് വി­രു­ദ്ധ പ്ര­ച­ര­ണ­ത്തി­നാ­യി ഉ­പ­യോ­ഗി­ച്ചു.

കു­ടി­യൊ­ഴി­പ്പി­ക്കു­ന്ന­വര്‍­ക്ക് അര്‍­ഹമാ­യ ന­ഷ്ട­പ­രി­ഹാ­രം നല്‍­കി ഭ­ര­ണ­ത­ല­ത്തില്‍ ആ­വ­ശ്യമാ­യ ന­ട­പ­ടി­ക­ളെ­ടുക്കു­ന്ന­തി­ന് പക­രം ബൈ­പാ­സ് ആ­വ­ശ്യ­ത്തെ മ­ര­വി­പ്പി­ക്കാ­നാ­ണ് പി­ന്നീ­ടുണ്ടായ നീ­ക്ക­ങ്ങള്‍. ചൗ­ക്കി വഴി ബൈ­പാ­സ് നിര്‍­മ്മാ­ണം ന­ട­ക്കു­ക­യാ­ണെ­ങ്കില്‍ ആ പ്ര­ദേ­ശ­ത്ത് ബ­സ് സ്­റ്റാന്‍­ഡ് ഉള്‍പ്പടെ വന്‍­വി­കസ­നം സ്വ­പ്‌­നം കാ­ണാ­നും നി­ല­വി­ലെ കാസര്‍­കോ­ട് ടൗ­ണി­ന്റെ സൗ­ന്ദര്യം ന­ഷ്ട­പ്പെ­ടാ­തെ നോ­ക്കാനും നാ­ട്ടി­ലെ രാ­ഷ്ട്രി­യ­ക്കാര്‍­ക്കും നാ­ഴി­ക­യ്­ക്ക് നാല്‍­പ്പ­ത് വ­ട്ടം വിക­സ­ന പ്ര­സം­ഗി­ക്കു­ന്ന­വര്‍ക്കും സാ­ധി­ച്ചി­ട്ടി­ല്ലെ­ന്നാ­ണ് യാ­ഥാര്‍­ത്ഥ്യം. വിക­സ­ന സെ­മി­നാ­റു­ക­ളിലും മറ്റും ഒ­ട്ട­നേ­കം പ­ദ്ധ­തി­കള്‍ അ­വ­ത­രി­പ്പി­ച്ചു­ട്ടെ­ങ്കിലും ബൈ­പാ­സി­നു വേ­ണ്ടി­യു­ള്ള യാ­തൊ­രു നീ­ക്ക­ങ്ങളും ഇ­തുവ­രെ ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്നാ­ണ് വാ­സ്­തവം. ഇ­ന്ന­ല്ലെ­ങ്കില്‍ നാ­ളെ കാസര്‍­കോ­ട്ട് പു­തി­യൊ­രു റോ­ഡ് കൂ­ടി വേ­ണ്ടി­വ­രു­മെ­ന്ന് സ­മ്മ­തി­ക്കാ­ത്ത­വ­രില്ല. അ­ത് അല്‍­പം നേ­ര­ത്തെ­യാ­ക്കാനോ വിക­സ­ന കാ­ര്യ­ത്തില്‍ ഒ­രു ചുവ­ടു മു­ന്നോ­ട്ട് വെക്കാനോ ആ­വ­ശ്യമാ­യ ദീര്‍­ഘ­ദൃ­ഷ്ടി­യെ­ങ്കിലും ബ­ന്ധ­പ്പെ­ട്ട­വ­രില്‍ നി­ന്നുണ്ടാ­വ­ണ­മെ­ന്നാ­ണ് വി­കസ­നം സ്വ­പ്‌­നം ­കാ­ണു­ന്ന­വ­രുടെ ആ­ഗ്രഹം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia