city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മക്കളെ... പിര്‌സത്തില്‍ പറയുന്നെ, ആ പണി ചെയ്തര്‍ണ്ട'; ഗള്‍ഫിലെത്തിയ കാസര്‍കോട്ടുകാരന്റെ വോയിസ് ക്ലിപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 17.10.2017) 'മക്കളെ... പിര്‌സത്തില്‍ പറയുന്നെ, ആ പണി ചെയ്തര്‍ണ്ട'. ഗള്‍ഫിലെത്തിയ കാസര്‍കോട്ടുകാരന്റെ വോയിസ് ക്ലിപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യപ്പെടുന്നു. തളങ്കര സ്വദേശിയായ യുവാവിന്റെ വോയിസ് ക്ലിപ്പാണ് ചര്‍ച്ചയാകുന്നത്. ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ചാണ് യുവാവ് വോയിസ് ക്ലിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.

യുവാവിന്റെ വോയിസ് ക്ലിപ്പില്‍ പറയുന്നതിങ്ങനെ... ഞാന്‍ ഇപ്പോള്‍ ദുബൈയിലേക്ക് വന്നിരിക്കുകയാണ്. കാസര്‍കോട്ടെ നിരവധി പേര്‍ കഞ്ചാവിന്റെ ബിസിനസ് ചെയ്തും കെണിയില്‍പെട്ടും ജയിലിലായിരിക്കുകയാണ്. പലരും ഇനി കുടുങ്ങാന്‍ പോവുകയുമാണ്. നല്ല ലാഭമുണ്ട് ഈ ബിസിനസിന്. പക്ഷേ, ഭയങ്കര റിസ്‌കുള്ള കാര്യമാണിത്. പിടിക്കപ്പെട്ടാല്‍ പത്തും ഇരുപതും വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും. ഇതിനേക്കാള്‍ വലിയ റിസ്‌കുള്ള കച്ചവടങ്ങള്‍ ദുബൈയിലുണ്ട്. അത് പ്രത്യേകം നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ട കാര്യമില്ല.

ഇതെല്ലാം ഒഴിവാക്കി കഞ്ചാവ് ബിസിനസിന് ഇറങ്ങുന്നതിനേക്കാള്‍ അത് ചെയ്യുന്നതല്ലേ നല്ലത്. 100 ല്‍ നാലു ശതമാനം പേര്‍ മാത്രമാണ് കഞ്ചാവ് കടത്തിലൂടെ പണം സമ്പാദിക്കുന്നത്. ബാക്കി 96 ശതമാനം പേരും പിടിക്കപ്പെട്ട് ജയിലിലാകുന്നു. ചിലയാളുകള്‍ അറിയാതെയും പറയാതെയും കഞ്ചാവ് കൊടുത്തുവിടുന്നു. ചിലര്‍ അറിഞ്ഞുകൊണ്ട് തന്നെ കഞ്ചാവ് കടത്താന്‍ തയ്യാറാകുന്നു. ഇതിന്റെ ഭവിഷ്യത്ത് അറിയാത്തതു കൊണ്ടാണ് കഞ്ചാവ് ഗള്‍ഫിലേക്ക് കടത്തുന്നത്. സ്ത്രീകളും കഞ്ചാവ് കടത്തിന് പിന്നിലുണ്ട്. ഖത്തറിലും ദുബൈയിലുമായി നിരവധി സ്ത്രീകള്‍ ജയിലിലായിട്ടുണ്ട്- യുവാവ് വോയിസ് ക്ലിപ്പിലൂടെ വ്യക്തമാക്കുന്നു.

അടുത്തറിയാവുന്ന ഒരു യുവാവ് തന്നെ സമീപിച്ച് കഞ്ചാവ് ഉണ്ടെന്ന് അറിയിച്ചിരുന്നു. ഞാന്‍ അവനെ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. പോലീസ് ഡിപാര്‍ട്‌മെന്റിലെ ചിലരും തന്നോട് നിരവധി പേര്‍ ജയിലില്‍ കിടക്കുന്ന കാര്യം അറിയിച്ചിട്ടുണ്ട്. നിരവധി പേര്‍ കഞ്ചാവ് കടത്തിനു പിന്നില്‍ കൂടിയിട്ടുണ്ട്. അവരെല്ലാം ഇതില്‍ നിന്നും പിന്തിരിയണം. മറ്റുള്ളവന്റെ ജീവിതം വെച്ച് പൈസയുണ്ടാകുന്ന പണി നമ്മള്‍ക്ക് വേണ്ടെന്നും യുവാവ് വ്യക്തമാക്കുന്നു.
'മക്കളെ... പിര്‌സത്തില്‍ പറയുന്നെ, ആ പണി ചെയ്തര്‍ണ്ട'; ഗള്‍ഫിലെത്തിയ കാസര്‍കോട്ടുകാരന്റെ വോയിസ് ക്ലിപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Social-Media, Jail, Ganja, Ganja business, Voice clip about Ganja sale goes viral in social media

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia