city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ട് വൃക്കകളും തകരാറില്‍; കാഴ്ച മങ്ങുന്നു; വിശാലതയ്ക്ക് വേണം വിശാലമനസ്‌കരുടെ കൈത്താങ്ങ്

പുല്ലൂര്‍: (www.kasargodvartha.com 13.08.2017) രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ആഴ്ചയില്‍ രണ്ടുതവണ രക്തം മാറ്റിവെക്കുന്നു. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാന്‍ പോലുമാകുന്നില്ല. കൂടാതെ കാഴ്ച മങ്ങിത്തുടങ്ങുന്നതുമൂലമുള്ള ബുദ്ധിമുട്ടുകളും. പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ കേളോത്ത് കുണ്ടൂച്ചിയില്‍ പരേതനായ കെ കൃഷ്ണന്റെ മകളും അവിവാഹിതയുമായ കെ വിശാലത എന്ന നാല്‍പ്പത്തിരണ്ടുകാരിയുടെ ദുരിത ജീവിതം ആരുടെയും കരളലിയിക്കുന്നതാണ്.

രോഗം തളര്‍ത്തിയ ശരീരവും മനസുമായി വിധിയെ പഴിച്ചുകൊണ്ടാണ് വിശാലത ഓരോ ദിവസവും തള്ളി നീക്കുന്നത്. പത്താംതരം വരെ പഠനം നടത്തിയ വിശാലത അടുത്ത കാലം വരെ ആരോഗ്യവതിയായിരുന്നു. 2008 മുതല്‍ പാലക്കുന്നിലെ ഔഷധി ആയുര്‍വേദ ഫാര്‍മസിസ്റ്റായി ചുറുചുറുക്കോടെ ജോലി ചെയ്തിരുന്ന ഈ വീട്ടമ്മയെ കഴിഞ്ഞ ഓണക്കാലത്തോടെയാണ് വിധി ക്രൂരമായി വേട്ടയാടി തുടങ്ങിയത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സക്കെത്തിയ വിശാലതയെ പരിശോധിച്ചപ്പോഴാണ് രണ്ട് വൃക്കകളും തകരാറിലായതായി വ്യക്തമായത്. ഇതോടെ വൃക്കരോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ചികിത്സയും ആരംഭിച്ചു. വിശാലതയുടെ ശരീരവും മുഖവും കൈകാലുകളും രോഗത്തിന്റെ തീവ്രത കൊണ്ട് വീര്‍ത്തുവന്നു.

കാസര്‍കോട് ജില്ലയിലെയും മംഗളൂരുവിലെയും ആശുപത്രികളിലായി വിദഗ്ധ ചികിത്സ നടത്തിവരികയാണിപ്പോള്‍. ഇത്രയും നാളത്തെ ചികിത്സ കൊണ്ട് തന്നെ ഏഴുലക്ഷത്തോളം രൂപയാണ് വിശാലതയുടെ കുടുംബത്തിന് ചിലവായത്. ദിവസവും കഴിക്കാന്‍ ഗുളികകളും മറ്റു മരുന്നുകളും വേണം. ഇതിന് നല്ലൊരു തുക തന്നെ ആവശ്യമാണ്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് ചെയ്യുന്നു. ഡയാലിസിസ് ചെയ്യാന്‍ മാത്രം വേണ്ടത് ആഴ്ചയില്‍ നാലായിരം രൂപയാണ്. മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും മംഗളൂരു ആശുപത്രിയിലുമാണ് വിശാലത ഡയാലിസിസിന് വിധേയയാകുന്നത്. ഡയാലിസിസിനും മറ്റു ചികിത്സകള്‍ക്കുമുള്ള സാമ്പത്തികസഹായം നല്‍കുന്നത് ഗള്‍ഫിലുള്ള സഹോദരന്‍ സുധാകരനും നാട്ടിലുള്ള മറ്റു സഹോദരന്‍മാരായ മനോജ് കുമാറും അനില്‍ കുമാറുമാണ്. മനോജ് കുമാര്‍ ഓട്ടോഡ്രൈവറാണ്. അനില്‍കുമാര്‍ ഇലക്ട്രീഷ്യനാണ്. സഹോദരിമാരായ സുലോചന, അനിത, സുനിത എന്നിവരുടെ സഹായവും പരിചരണവും വിശാലതയ്ക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും രോഗം വിട്ടുമാറാത്തത് ഈ വീട്ടമ്മയെ തളര്‍ത്തുകയാണ്. മാതാവ് യശോദയ്ക്കും സഹോദരി അനിതയ്ക്കുമൊപ്പമാണ് വിശാലത ഇപ്പോള്‍ താമസം.

പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കുന്നതടക്കം വീട്ടുകാരുടെ സഹായമില്ലാതെ വിശാലതയ്ക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. അസുഖം കാരണം ഫാര്‍മസിയിലെ ജോലി ഉപേക്ഷിക്കേണ്ടിവന്നതോടെ സ്വന്തമായ വരുമാനമാര്‍ഗവും അടഞ്ഞിരിക്കുകയാണ്. കണ്ണിന് കാഴ്ച നന്നേ കുറവായതിനാല്‍ പലപ്പോഴും വീഴുകയും ചെയ്യുന്നുണ്ട്. ഈയിടെ തറയില്‍ വീണതിനെ തുടര്‍ന്ന് വിശാലതയുടെ ഇടതുകാലെല്ല് പൊട്ടുകയും മംഗളൂരു ആശുപത്രിയില്‍ ശസ്ത്രക്രിയ വേണ്ടിവരികയും ചെയ്തു. ഒന്നരലക്ഷത്തോളം രൂപയാണ് ഇതിനുവേണ്ടി മാത്രം ചിലവായത്. വിശാലതയുടെ ചികിത്സാചിലവ് താങ്ങാനാകാത്തതിനാല്‍ സഹോദരങ്ങള്‍ക്കും ഇക്കാര്യത്തില്‍ പരിമിതികളുണ്ട്. വിദഗ്ധ ചികിത്സ തുടര്‍ന്നാല്‍ വിശാലത പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിന് ഇനിയും ചികിത്സക്കായി ലക്ഷങ്ങള്‍ വേണ്ടിവരും.  മനുഷ്യസ്നേഹികളുടെ അകമഴിഞ്ഞ സാമ്പത്തികസഹായം ലഭിച്ചാല്‍ വിശാലതക്ക് പഴയതുപോലെ ആരോഗ്യം വീണ്ടെടുക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും സാധിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

അക്കൗണ്ട് നമ്പര്‍: 18209560373 (നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്, കാഞ്ഞങ്ങാട് ശാഖ), IFS Code: NMGB0000064, ഫോണ്‍: 8943213266, 9947303032, 9947674276

രണ്ട് വൃക്കകളും തകരാറില്‍; കാഴ്ച മങ്ങുന്നു; വിശാലതയ്ക്ക് വേണം വിശാലമനസ്‌കരുടെ കൈത്താങ്ങ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Pullur, Needs help, House-wife, Vishalatha needs your help

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia