വിസ വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 1.27 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
Nov 23, 2019, 16:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2019) അബുദാബിയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 1.27 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാഞ്ഞങ്ങാട് കുളിയങ്കാല്‍ സ്വദേശിക്കെതിരെയാണ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ സി കെ ഹൗസില്‍ ഹമീദിന്റെ മകന്‍ യു എം ഷബീര്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. 2017 ആഗസ്റ്റിലാണ് ഷബീറിന്റെ പിതാവുമായി അടുത്ത സൗഹൃദ ബന്ധമുണ്ടായിരുന്ന കുളിയാങ്കാല്‍ സ്വദേശി അബുദാബിയിലെ ഒരു അറബിയുടെ വീട്ടില്‍ ഡ്രൈവര്‍ ജോലിക്കായി വിസയ്ക്ക് വേണ്ടി പണം നല്‍കിയത്. 7000 ദിര്‍ഹം നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 1.27 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
സന്ദര്‍ശക വിസയില്‍ അബുദാബിയിലുണ്ടായിരുന്ന ഷബീര്‍ ആവശ്യപ്പെട്ടതു പ്രകാരം സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും സുഹൃത്തുക്കളില്‍ നിന്ന് കടമായി വാങ്ങുകയും ചെയ്ത തുക നാട്ടുകാരനായ സാദിഖിന്റെ കൈവശം കൊടുത്തയക്കുകയും 1,27000 രൂപയ്ക്ക് തുല്യയായ 7000 ദിര്‍ഹം കുളിയങ്കാല്‍ സ്വദേശി താമസിക്കുന്ന അബുദാബി എയര്‍പോര്‍ട്ട് റോഡിലെത്തി കെ പി സാദിഖ്, ഷരീഫ് എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറുകയായിരുന്നു. ഇതേസമയം വിസയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞ് ഷബീറിന്റെ പാസ്‌പോര്‍ട്ട് കുളിയങ്കാല്‍ സ്വദേശി വാങ്ങുകയും ചെയ്തിരുന്നു.
കൃത്യസമയത്ത് പാസ്‌പോര്‍ട്ട് യുവാവിന് തിരിച്ച് നല്‍കാത്തതിനാല്‍ പത്തു ദിവസം അധികം തങ്ങേണ്ടി വന്നതു കൊണ്ട് ഓവര്‍ സ്‌റ്റേ നടപടിക്ക് വിധേയമാകേണ്ടി വന്നതായും 1200 ദിര്‍ഹം പിഴയടക്കേണ്ടി വരുകയും ചെയ്തതായി പരാതിയില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ പൗരനായ തന്നെ മറ്റൊരു രാജ്യത്ത് അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വം കബളിപ്പിക്കുകയുമായിരുന്നെന്നും ഷബീറിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kanhangad, News, Kasaragod, Complaint, Police, Investigation, Visa Fraud: Compliant against Kanhangad Kuliyangal native
സന്ദര്‍ശക വിസയില്‍ അബുദാബിയിലുണ്ടായിരുന്ന ഷബീര്‍ ആവശ്യപ്പെട്ടതു പ്രകാരം സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും സുഹൃത്തുക്കളില്‍ നിന്ന് കടമായി വാങ്ങുകയും ചെയ്ത തുക നാട്ടുകാരനായ സാദിഖിന്റെ കൈവശം കൊടുത്തയക്കുകയും 1,27000 രൂപയ്ക്ക് തുല്യയായ 7000 ദിര്‍ഹം കുളിയങ്കാല്‍ സ്വദേശി താമസിക്കുന്ന അബുദാബി എയര്‍പോര്‍ട്ട് റോഡിലെത്തി കെ പി സാദിഖ്, ഷരീഫ് എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറുകയായിരുന്നു. ഇതേസമയം വിസയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞ് ഷബീറിന്റെ പാസ്‌പോര്‍ട്ട് കുളിയങ്കാല്‍ സ്വദേശി വാങ്ങുകയും ചെയ്തിരുന്നു.
കൃത്യസമയത്ത് പാസ്‌പോര്‍ട്ട് യുവാവിന് തിരിച്ച് നല്‍കാത്തതിനാല്‍ പത്തു ദിവസം അധികം തങ്ങേണ്ടി വന്നതു കൊണ്ട് ഓവര്‍ സ്‌റ്റേ നടപടിക്ക് വിധേയമാകേണ്ടി വന്നതായും 1200 ദിര്‍ഹം പിഴയടക്കേണ്ടി വരുകയും ചെയ്തതായി പരാതിയില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ പൗരനായ തന്നെ മറ്റൊരു രാജ്യത്ത് അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വം കബളിപ്പിക്കുകയുമായിരുന്നെന്നും ഷബീറിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->