സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്; കാസര്‍കോട്ട് ഒരു സര്‍ക്കാര്‍ അധ്യാപകന്‍ പിടിയില്‍
Dec 15, 2018, 23:12 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2018) സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കാസര്‍കോട്ട് ഒരു സര്‍ക്കാര്‍ അധ്യാപകന്‍ പിടിയിലായി. ഉദിനൂര്‍ യു പി സ്‌കൂള്‍ അധ്യാപകന്‍ തമ്പാന്‍ ആണ് പിടിയിലായത്. സംസ്ഥാനത്തുടനീളം ട്യൂഷന്‍ സെന്റെറുകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ ഒരേ സമയം റെയ്ഡ് നടന്നിരുന്നു. ട്യൂഷനെടുത്ത മുപ്പതിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
അധ്യാപകര്‍ മുതല്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ വരെ പിടിയിലായവരില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ ആളുകള്‍ പിടിയിലായത് തിരുവനന്തപുരം ജില്ലയിലാണ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ട്യൂഷന്‍ സെന്ററുകളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. പിടിയിലായവര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ എട്ട് ട്യൂഷന്‍ സെന്ററുകളിലാണ് റെയ്ഡ് നടന്നതെന്ന് വിജിലന്‍സ് ഡി വൈ എസ് പി കെ ദാമോദരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെറുവത്തൂരില്‍ രണ്ട്, നീലേശ്വരത്ത് രണ്ട്, കാഞ്ഞങ്ങാട്ട് മൂന്ന്, കാസര്‍കോട് ഒന്ന് ട്യൂഷന്‍ഷന്‍ സെന്ററുകളിലാണ് റെയിഡ് നടത്തിയത്. ചെറുവത്തൂരിലെ വണ്‍ ടു വണ്‍ ട്യുഷന്‍ സെന്ററില്‍ ക്ലാസെടുക്കുന്നതിനിടയിലാണ് ഉദിനൂര്‍ സ്‌ക്കൂളിലെ അധ്യാപകന്‍ പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Vigilance raid, Kasaragod, News, Class, Teacher, Tuition Centre, Vigilance raid in Tuition centre