city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി മിനി സിവില്‍ സ്റ്റേഷന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2019) പുതിയകോട്ടയിലെ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പഴയ താലൂക്ക് ഓഫീസിന് മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. മണല്‍, പൂഴി, ചെങ്കല്ല് തുടങ്ങിയവ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നതിനിടയില്‍ റവന്യൂ അധികൃതര്‍ പിടികൂടിയ ടിപ്പര്‍ ലോറികള്‍, ലോറികള്‍, ടെമ്പോ, മണ്ണെടുക്കാനുപയോഗിച്ച ജെസിബികള്‍ തുടങ്ങിയ നിരവധി വാഹനങ്ങളാണ് മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലും തൊട്ടടുത്തുള്ള രജിസ്ട്രേഷന്‍ ഓഫീസിന് മുന്നിലും മാര്‍ഗതടസം സൃഷ്ടിച്ചുകൊണ്ട് കൂട്ടിയിട്ടിരിക്കുന്നത്.

ഇങ്ങനെ പിടികൂടുന്ന വാഹനങ്ങളെക്കുറിച്ച് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ആര്‍ഡിഒവിനും ആര്‍ഡിഒ ഇതുപരിശോധിച്ച് കളക്ട്രേറ്റിലും, കളക്ട്രേറ്റില്‍ നിന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനും റിപ്പോര്‍ട്ട് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജിയോളജി വകുപ്പ് വിധിക്കുന്ന പിഴ റവന്യൂ വകുപ്പില്‍ അടച്ചുകഴിഞ്ഞാലേ വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുള്ളൂ. ഇതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ മുറപോലെ മാസങ്ങള്‍ വൈകുന്നതാണ് വാഹനങ്ങള്‍ വിട്ടുകൊടുക്കാനാവാതെ മിനി സിവില്‍സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നത്.

ഈ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടുള്ളതിനാല്‍ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിയും വരുന്നു. ഇതൊഴിവാക്കാന്‍ ഇങ്ങനെ പിടികൂടുന്ന വാഹനങ്ങളെ എത്രയും വേഗത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് വിട്ടുകൊടുക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വാഹനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി മിനി സിവില്‍ സ്റ്റേഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vehicles, Vehicles of Mini civil station makes disturbance for peoples
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia